CinemaGeneralLatest NewsMollywoodNEWS

ലോക്ക്ഡൗണ്‍ കാലത്ത് പെന്‍ഷന്‍ തുക വീട്ടിലെത്തി; പാട്ടുപാടി സന്തോഷം പ്രകടിപ്പിച്ച് നഞ്ചിയമ്മ

അട്ടപ്പാടി സര്‍വ്വീസ് സഹകരണ ബാങ്ക് ജീവനക്കാരാണ് നഞ്ചമ്മയ്ക്കുള്ള പെന്‍ഷന്‍ വീട്ടില്‍ എത്തിച്ചുകൊടുത്തത്.

കൊവിഡ് ഭീതിയെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചെങ്കിലും ക്ഷേമ പെന്‍ഷനുകള്‍ ആളുകളില്‍ എത്തിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. പെന്‍ഷനുകള്‍ ആളുകളില്‍ നേരിട്ട് എത്തിക്കാനുമാണ് സര്‍ക്കാരിന്റെ പദ്ധതി. ഇപ്പോഴിതാ ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിലൂടെ മലയാളികളുടെ ഹൃദയം കവർന്ന നഞ്ചമ്മയെ തേടിയും പെൻഷൻ പണം വീട്ടിലെത്തിയിരിക്കുകയാണ്. അട്ടപ്പാടി സര്‍വ്വീസ് സഹകരണ ബാങ്ക് ജീവനക്കാരാണ് നഞ്ചമ്മയ്ക്കുള്ള പെന്‍ഷന്‍ വീട്ടില്‍ എത്തിച്ചുകൊടുത്തത്. പെന്‍ഷന്‍ ലഭിച്ച നഞ്ചിയമ്മ വീട്ടിലെത്തിയ ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് തന്റെ ഹിറ്റ് പാട്ടും ആലപിച്ചു കൊടുത്തു. ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്കാണ് തന്റെ ഫേസ്ബുക്കിലുടെ നഞ്ചമ്മയുടെ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

കുറിപ്പിന്റെ പൂർണരൂപം…………………………….

“ക്ഷേമ പെൻഷനുകളുടെ രണ്ടാംഗഡു വിതരണം നടക്കുകയാണ്. പലർക്കും വിശ്വസിക്കാൻ കഴിയുന്നില്ല. 2400 രൂപ കിട്ടിയിട്ട് ഒരാഴ്ചയല്ലേ ആയുള്ളൂ. അപ്പോഴാണ് 6100 രൂപയുമായി സഹകരണ ബാങ്ക് ജീവനക്കാർ വീണ്ടും ചെല്ലുന്നത്. അതെ, സർക്കാർ വാക്കുപാലിക്കുകയാണ്. അല്ല, അതുക്കുംമേലെ. ഏപ്രിൽ മാസത്തെ പെൻഷൻ അഡ്വാൻസായിട്ടാണ് തരുന്നത്,”

“ബാങ്ക് അക്കൗണ്ടുകളിലേയ്ക്ക് പെൻഷൻ നാളെയേ ട്രാൻസ്ഫർ ചെയ്തു തീരുകയുള്ളൂ. അത് എടുക്കാനായിട്ട് ഒന്നാംഗഡു പെൻഷൻ വിതരണത്തിനെന്നപോലെ ബാങ്കുകളിൽപോയി തിക്കുംതിരക്കും ഉണ്ടാക്കേണ്ട. പോസ്റ്റോഫീസിലെ ഹെൽപ്പ് ലൈനിൽ വിളിച്ചു പറഞ്ഞാൽ മതി. പോസ്റ്റുമാൻ വീട്ടിൽക്കൊണ്ടുതരും. ഇതിനു പോസ്റ്റോൽ ഡിപ്പാർട്ട്മെന്റ് ആരംഭിച്ചിട്ടുളള ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്കുമായി സഹകരിക്കണമെന്ന് എല്ലാ ബാങ്കുകാരോടും പറഞ്ഞിട്ടുണ്ട്. ഏറ്റവും കൂടുതൽ അക്കൗണ്ടുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് കത്തും കൊടുത്തിട്ടുണ്ട്.”

“പതിവുപോലെ ഓരോ തവണയും ക്ഷേമപെൻഷൻ വിതരണം ചെയ്യുമ്പോൾ ചെറുതല്ല പാവപ്പെട്ടവരുടെ വീടുകളിലെ സന്തോഷം. പെൻഷൻ കൈയ്യിൽ പിടിച്ചുകൊണ്ടുള്ള നഞ്ചിഅമ്മയുടെ പാട്ട്. അതെ അയ്യപ്പനും കോശിയുമെന്ന സിനിമയിൽ പാട്ടുപാടിയ നഞ്ചിയമ്മ തന്നെ. അട്ടപ്പാടി സർവ്വീസ് സഹകരണ ബാങ്ക് ജീവനക്കാരാണ് നഞ്ചിയമ്മയ്ക്കുള്ള പെൻഷൻ വീട്ടിൽ എത്തിച്ചുകൊടുത്തത്. കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന് അഭിവാദ്യങ്ങൾ,” തോമസ് ഐസക് കുറിച്ചു.

shortlink

Post Your Comments


Back to top button