
ലോകം മുഴുവന്‍ കൊറോണ വൈറസ് പടരുകയാണ്. മരണം ഒരു ലക്ഷത്തോട് അടുക്കാറായി. ബോളിവുഡ് സിനിമാ മേഖലയിലും കൊറോണ ബാധയുണ്ടായി. പ്രമുഖ നിര്‍മാതാവ് കരീം മൊറായിക്കും മക്കള്‍ക്കും കൊറോണ ബാധ സ്ഥിരീകരിച്ചു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് ഇവര്‍. ശ്രീലങ്കയില്‍ നിന്നെത്തിയ ഇളയമകള്‍ ഷാസയ്ക്കാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. അതിന് പിന്നാലെ മൂത്തമകള്‍ സോയയ്ക്കും കൊറോണ ഫലം പോസിറ്റീവായി. ഇപ്പോള്‍ രോഗലക്ഷണങ്ങളെക്കുറിച്ചും ബുദ്ധിമുട്ടുകളെക്കുറിച്ചും ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് സോയ.
”അച്ഛനും, ഷാസക്കും എനിക്കും കൊറോണ സ്ഥിരീകരിച്ചു. പപ്പയ്ക്കും ഷാസക്കും രോഗലക്ഷണങ്ങള്‍ ഒന്നും തന്നെ ഇല്ലായിരുന്നു. എനിക്ക് ചെറുതായിട്ടുണ്ടായിരുന്നു. എന്റെ അനുഭവങ്ങള്‍ മറ്റുള്ളവര്‍ക്കായി പങ്കുവെയ്ക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. ചെറിയ പനിപോലെയാണ്, നെഞ്ചില്‍ ഒരു ബുദ്ധിമുട്ടുപോലെ തോന്നും. സഹിക്കാവുന്നതാണ്, വിശ്രമിച്ചാല്‍ എല്ലാം ശരിയാകും. പ്രാണായാമം, ചൂടുവെള്ളം എല്ലാം സഹായകമാകും.” സോയ പറഞ്ഞു
ആശംസകളുമായി എത്തിയ എല്ലാവര്‍ക്കും നന്ദി പറഞ്ഞ താരം വീട്ടിലേക്ക് ഉടന്‍ തിരിച്ചുപോകാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നതായും കുറിച്ചു. കൂടാതെ തങ്ങള്‍ക്കുവേണ്ടി കഷ്ടപ്പെടുന്ന ആരോഗ്യപ്രവര്‍ത്തകരെ പ്രശംസിക്കുകയും ചെയ്തു.
Post Your Comments