
തെന്നിന്ത്യന്‍ സൂപ്പര്‍ താരം ലാഘവ റോറന്സ് കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ട് മൂന്ന് കോടി രൂപ സംഭാവന നല്‍കിയത് വലിയ വാര്‍ത്തയായിരിക്കുകയാണ്. രജനികാന്ത് ചിത്രമായ ചന്ദ്രമുഖി-2വിന് ലഭിച്ച അഡ്വാന്‍സ് തുകയായ മൂന്ന് കോടിയാണ് ലോറന്‍സ് പ്രധാനമന്ത്രിയുടെയും തമിഴ്നാട് മുഖ്യമന്ത്രിയുടെയും ദുരിതാശ്വാസ നിധികളിലേക്ക് സംഭാവനയായി നല്‍കിയത്. ട്വിറ്ററിലൂടെ താരം തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്.
എന്നാല്‍ ഇപ്പോഴിതാ ലോന്സിന്റെ സംഭാവനയെ പ്രകീര്‍ത്തിച്ചും, മലയാളത്തിലെ അടക്കമുള്ള സൂപ്പര്‍താരങ്ങളെ പരഹസിച്ചും രംഗത്തെത്തിയിരിക്കുകയാണ് നടന് ഷമ്മി തിലകന്. സോഷ്യല്‍ മീഡിയയിലൂടെയാണ് താരത്തിന്റെ വിമര്‍ശനം
ഷമ്മിയുടെ ഫേസ്ബുക്ക് പോസ്റ്റ്
#Great…! ‘ചന്ദ്രമുഖി 2’ ന് അഡ്വാന്‍സ് ലഭിച്ചത് മൂന്ന് കോടി; മുഴുവന്‍ ദുരിതാശ്വാസനിധിയിലേക്ക് നല്കി തമിഴ് സൂപ്പര്‍താരം ലോറന്‍സ്.. #respect #love_you_lorence ഇതറിഞ്ഞ തമിഴിലേയും, തെലുങ്കിലേയും, മലയാളത്തിലേയും സൂപ്പറുകള്‍ ഉത്കണ്ഠാകുലര്. ലോറന്‍സിന്റെ സിനിമകളില്‍ സഹകരിക്കുന്ന മലയാള താരങ്ങളെ #വിലക്കണോ എന്ന് തീരുമാനമെടുക്കാന്‍ ഇടവേള പോലുമില്ലാതെ #പതിനഞ്ചരകമ്മിറ്റി കൂടിയാലോചനകള്‍ നടത്തുന്നതായി അറിയുന്നു. ഈ കൊറോണ കാലത്ത് വീട്ടില്‍ ചൊറീം കുത്തി ഇരിക്കുന്ന നമുക്ക് ഇനി എന്തെല്ലാമെന്തല്ലാം #തമാശകള്‍ കാണേണ്ടി വരുമോ എന്തോ..?
Post Your Comments