GeneralLatest NewsMollywood

കോള്‍ സെന്ററില്‍ വളണ്ടിയറായി നടന്‍; പുലിമുരുകന്റെ അച്ഛനല്ലേ, വിക്രമാദിത്യനിലെ കുഞ്ഞുണ്ണിയല്ലേയെന്നു ആരാധകര്‍

കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ ഹോംഡെലിവറി കോള്‍ സെന്ററില്‍ മണിക്കൂറുകളോളം വളണ്ടിയറായി സന്തോഷ്‌ പ്രവര്‍ത്തിച്ചു.

മലയാളത്തില്‍ നൂറു കോടി നേടി വന്‍ വിജയം നേടിയ ചിത്രമാണ് പുലിമുരുകന്‍. ചിത്രത്തിലെ പുലി പതുങ്ങുന്നത് ഒളിക്കാന്‍ അല്ല…കുതിക്കാനാ… എന്ന മാസ്സ് ഡയലോഗ് ഓര്‍ക്കുന്നില്ലേ?ഈ ലോക്ക് ഡൗണ്‍ കാലത്ത് നടന്‍ സന്തോഷ് കീഴാറ്റൂര്‍ പറയുന്നതും ഇത് തന്നെയാണ്. ”കൊറോണകാരണം ആളുകള്‍ വീടുകളില്‍ അടങ്ങിക്കഴിയുകയാണ്. ഇതൊരു ഒളിച്ചിരിപ്പല്ല…നമ്മുടെ നാട് വലിയൊരു വിപത്തില്‍ നിന്നും മുക്തി നേടി പൂര്‍വാധികം ശക്തിയോടെ തിരിച്ചു വരാനുള്ള തയ്യാറെടുപ്പുകളാണ് ഇതെന്ന് നാം ഓരോരുത്തരും ഓര്‍ക്കണം. ഈ പ്രതിസന്ധിയെ നാം അതിജീവിക്കും ” സന്തോഷ്‌ പറഞ്ഞു.

കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ ഹോംഡെലിവറി കോള്‍ സെന്ററില്‍ മണിക്കൂറുകളോളം വളണ്ടിയറായി സന്തോഷ്‌ പ്രവര്‍ത്തിച്ചു. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച ശേഷം ആദ്യമായാണ് താന്‍ പുറത്തിറങ്ങിയതെന്നും നിയന്ത്രണങ്ങള്‍ ഒക്കെ പാലിച്ച്‌ വീട്ടില്‍ കഴിയുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അവശ്യ സാധനങ്ങള്‍ക്കായി കോള്‍ സെന്ററുമായി ബന്ധപ്പെട്ടവരോട് സാധനങ്ങളുടെ പട്ടിക എഴുതിയ ശേഷം താന്‍ സന്തോഷ് കീഴാറ്റൂര്‍ ആണെന്ന് പരിചയപ്പെടുത്തി.

പുലിമുരുകന്റെ അച്ഛനല്ലേ, വിക്രമാദിത്യനിലെ കുഞ്ഞുണ്ണിയല്ലേ എന്ന് മറുചോദ്യങ്ങളും. അതേ എന്ന് പറഞ്ഞു വിശേഷങ്ങള്‍ പങ്കുവച്ചു

shortlink

Related Articles

Post Your Comments


Back to top button