സാമൂഹിക മാധ്യമങ്ങള്‍ വഴി സിനിമ താരങ്ങളുടെ എഡിറ്റ് ചെയ്യപ്പെട്ടതും, മോര്‍ഫ് ചെയ്തതുമായ നിരവധി ഫോട്ടോകളും വീഡിയോകളുമാണ് പുറത്ത് വരുന്നത്. ഇപ്പോഴിതാ തന്റെ വ്യാജചിത്രം പ്രചരിപ്പിച്ചവർക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് നടി അനുപമ പരമേശ്വരൻ. താരത്തിന്റെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്ത്, അതിലൂടെയാണ് മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചത്. ഇക്കാര്യം തുറന്നു കാട്ടി അനുപമ പോസ്റ്റ് ചെയ്തതിനു പിന്നാലെ താരത്തിന്റെ ഔദ്യോഗിക പേജും അപ്രത്യക്ഷമായി.
അനുപമയുടെ വാക്കുകൾ:
“ഇത്തരം അസംബന്ധങ്ങൾ ചെയ്തു കൂട്ടാൻ സമയമുള്ള എല്ലാ ഞരമ്പുരോഗികളോടും പറയാനുള്ളത് ഒന്നു മാത്രം… നിങ്ങൾക്കൊന്നും വീട്ടിൽ അമ്മപെങ്ങന്മാരില്ലേ? ഇത്തരം മണ്ടത്തരങ്ങൾക്കല്ലാതെ, നല്ല കാര്യങ്ങൾക്കായി തല ഉപയോഗിച്ചു കൂടേ?” അനുപമ ഫെയ്സ്ബുക്കിൽ കുറിച്ചു. യഥാർത്ഥ ചിത്രവും മോർഫ് ചിത്രവും പങ്കുവച്ചുകൊണ്ടായിരുന്നു അനുപമയുടെ വാക്കുകൾ.
എന്നാൽ തന്റെ ഫെയ്സ്ബുക്ക് പേജ് അപ്രത്യക്ഷമായതിനെ തുടർന്ന് ട്വിറ്ററിൽ താരം ഇതേ കാര്യം വീണ്ടും പോസ്റ്റ് ചെയ്തു. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത് വ്യാജചിത്രമാണെന്നും ഇത്തരം മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കരുതെന്നും, ഒരു പെൺകുട്ടിയല്ലേ? എങ്ങനെയാണ് ഇതു ചെയ്യാൻ തോന്നുന്നത്? ഒരു സാമാന്യബോധം പോലുമില്ലേ? ദയവു ചെയ്ത് ഇത് ആവർത്തിക്കരുത്,” താരം ട്വീറ്റ് ചെയ്തു.
Post Your Comments