സിനിമയിലെ തന്റെ വല്യേട്ടന് ആരെന്ന് ചോദിച്ചാല്‍ അതിന് സുരേഷ് ഗോപി എന്ന ഒറ്റ ഉത്തരമേയുള്ളൂവെന്ന് നടി പാര്‍വതി ജയറാം. താന്‍ സിനിമയില്‍ അഭിനയിക്കുന്ന സമയത്ത് തന്നെ ഞങ്ങള്‍ സഹോരങ്ങള്ക്കിടയില് വല്യേട്ടന് കളിച്ചിരുന്ന വ്യക്തിയാണ് സുരേഷ് ഗോപിയെന്നും പാര്‍വതി പറയുന്നു.
സുരേഷ് ഗോപിയെക്കുറിച്ച് പാര്‍വതി ജയറാം
‘എനിക്ക് സിനിമയിൽ നിന്ന് കിട്ടിയ വലിയ ബന്ധങ്ങളിൽ ഒന്ന് എന്റെ ഭർത്താവ് മറ്റൊന്ന് എനിക്കൊരു ബ്രദറിനെ കിട്ടി, സുരേഷ് ഗോപി. ഞാൻ സുരേഷ് ഗോപിയെ ബാബു ചേട്ടൻ എന്നാണ് വിളിക്കുന്നത്. ഞങ്ങൾ ഭയങ്കര കുട്ടാണ്. ഞാൻ സിനിമ ചെയ്തു കൊണ്ടിരിക്കുന്ന സമയത്ത് തന്നെ ബാബു ചേട്ടൻ വീട്ടിൽ വരും. ഞങ്ങൾ മൂന്ന് പേർക്കും ബാബു ചേട്ടൻ ഒരേ പോലെയായിരുന്നു .ഞങ്ങൾക്ക് മുന്നിൽ ഒരു വല്യേട്ടൻ കളിച്ചങ്ങനെ നിൽക്കും. ഏത് കാര്യത്തിനും നമുക്ക് ഡിപ്പന്റ് ചെയ്യാൻ പറ്റും. എന്തെങ്കിലും പ്രോബ്ലം ഉണ്ടെങ്കിൽ ഞാൻ ജയറാമിന്റെ കാര്യമൊക്കെ ബാബു ചേട്ടനോട് പറയും. എന്നെ ആ കാര്യത്തിലൊക്കെ ഒരുപാട് പിന്തുണച്ചിട്ടുണ്ട് .വേണ്ടാത്ത കാര്യങ്ങളൊക്കെ വരുമ്പോൾ നീ അങ്ങനെ ചെയ്യരുത് ഇങ്ങനെ ചെയ്യണം എന്നൊക്കെ പറഞ്ഞ് ഉപദേശിക്കും .ബാബു ചേട്ടൻ എങ്ങനെയുള്ള കുട്ടിയെ കല്യാണം കഴിക്കണം എന്നൊക്കെ എന്റെ മനസ്സിൽ ഒരു ഐഡിയ ഉണ്ടായിരുന്നു .ഞാൻ ഒരു സിസ്റ്ററായിട്ട് നിന്നിട്ട് ബാബു ചേട്ടന് പെണ്ണ് നോക്കിയ അനുഭവങ്ങളൊക്കെ ഉണ്ടായിട്ടുണ്ട്’.പാർവതി പറയുന്നു.
Post Your Comments