തമിഴ്, തെലുങ്ക്, കന്നഡ മലയാളം തുടങ്ങിയ ഭാഷകളില്‍ നദിയ മൊയ്തു അന്നത്തെ സൂപ്പര്‍ താര നായികയായി തിളങ്ങിയെങ്കിലും ബോളിവുഡില്‍ നദിയ മൊയ്തു അഭിനയിക്കാന്‍ വലിയ താല്‍പര്യം കാണിച്ചിരുന്നില്ല. ‘നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്’ എന്ന സിനിമ കഴിഞ്ഞു നദിയ മൊയ്തുവിന് തമിഴില്‍ നിന്ന് വലിയ ഒരു ഓഫര്‍ വന്നിരുന്നു. സല്‍മാന്‍ നായകനായ ‘മേനെ പ്യാര്‍ കിയ’ എന്ന സിനിമയിലേക്കുള്ള നായിക വേഷമാണ് അന്ന് നദിയ ഉപേക്ഷിച്ചത്.
അറിയാത്ത ഒരു സിനിമ മേഖലയിലേക്ക് പോകാന്‍ താല്‍പര്യം കാണിക്കാതിരുന്ന നദിയ തെന്നിന്ത്യന്‍ ഭാഷകളില്‍ തന്നെ ഉറച്ചു നില്‍ക്കുകയായിരുന്നു. എന്നെങ്കിലും ഒരു ബോളിവുഡ് സിനിമയില്‍ അഭിനയിക്കുന്നുണ്ടെങ്കില്‍ അത് ഫാസില്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ ആയിരിക്കുമെന്ന് നദിയ അന്ന് ഒരു തീരുമാനവും എടുത്തിരുന്നു. നദിയ മൊയ്തുവിനെ നായികയാക്കി ഫാസില്‍ അന്ന് ഒരു ബോളിവുഡ് പ്രോജക്റ്റ് ആലോചിച്ചിരുന്നുവെങ്കിലും ചെയ്യാന്‍ കഴിയാതെ പോയി അത് കൊണ്ട് തന്നെ നദിയ മൊയ്തുവിന് ബോളിവുഡില്‍ തുടക്കം കുറിക്കാനും കഴിഞ്ഞില്ല. മേനെ പ്യാര്‍ കിയയില്‍ നദിയ മൊയ്തുവിന് നല്‍കിയ നായിക വേഷം പിന്നീട് ഭാഗ്യശീയാണ് ചെയ്തത്. 1989-ല്‍ പുറത്തിറങ്ങിയ ചിത്രം ബോളിവുഡില്‍ പ്രണയ സിനിമയുടെ പുതിയ ചരിത്രം വിജയം കുറിക്കുകയായിരുന്നു,
Post Your Comments