BollywoodGeneralLatest News

കുറച്ച്‌ വിട്ടുവീഴ്ച ചെയ്താല്‍ പ്രതിഫലം മൂന്നിരട്ടി!! വെളിപ്പെടുത്തലുമായി മാന്‍വി

അണ്‍നോണ്‍ നമ്ബറില്‍ നിന്നും തനിക്ക് കോള്‍ വന്നതായും ബജറ്റിനെ കുറിച്ച്‌ സംസാരിച്ച്‌ സംഭാഷണം ആരംഭിക്കുകയായിരുന്നു

അവസരങ്ങള്‍ക്ക് വേണ്ടി നടിമാരോട് വിട്ടു വീഴ്ച ചെയ്യാന്‍ പറയുന്ന അണിയറ പ്രവര്‍ത്തകരെക്കുറിച്ച് പല നടിമാരും തുറന്നു പറഞ്ഞിട്ടുണ്ട്. കാസ്റ്റിംഗ് കൗച്ച്‌ അനുഭവങ്ങളെ കുറിച്ച്‌ ഇപ്പോഴിതാ യുവ നടി മാന്‍വി ഗാഗ്രൂവിന്റെ വെളിപ്പെടുത്തല്‍ ചര്‍ച്ചയാകുന്നു. ഒരു വെബ് സീരിസിലെ റോളിനായി വിട്ടുവീഴ്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് തനിക്ക് കാള്‍ വന്നതായി താരം പറയുന്നു. അണ്‍നോണ്‍ നമ്ബറില്‍ നിന്നും തനിക്ക് കോള്‍ വന്നതായും ബജറ്റിനെ കുറിച്ച്‌ സംസാരിച്ച്‌ സംഭാഷണം ആരംഭിക്കുകയായിരുന്നു വെന്നുമാണ് മാന്‍വി പറയുന്നത്.

”ഒരു വെബ് സീരിസില്‍ അഭിനയിക്കുന്നതിനായി വിളിച്ചു. അവരുടെ ബജറ്റിനെ കുറിച്ച്‌ സംസാരിച്ചു. വളരെ കുറഞ്ഞ ബജറ്റായിരുന്നു ഇതിനെ കുറിച്ച്‌ എന്തിനാണ് സംസാരിക്കുന്നത്? സ്‌ക്രിപ്റ്റിനെ കുറിച്ച്‌ ചോദിച്ചു. കഥ ഇഷ്ടപ്പെട്ടാല്‍ പ്രതിഫലത്തെ കുറിച്ചും ഡേറ്റിനെ കുറിച്ചും സംസാരിക്കാമെന്ന് പറഞ്ഞു. എന്നാല്‍ ഈ ബജറ്റില്‍ ഓക്കെയാകുമോ എന്നായി അയാള്‍. അല്ല, ഇത് വളരെ കുറവാണെന്ന് പറഞ്ഞതോടെ പ്രതിഫലം മൂന്നിരട്ടിയാക്കി. ഇത്രയേ തരാന്‍ സാധിക്കുകയുള്ളു, പക്ഷെ കുറച്ച്‌ വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടി വരും എന്ന് പറഞ്ഞു. പോലീസില്‍ പരാതി നല്‍കുമെന്നൊക്കെ ഞാനും പറഞ്ഞു” മാന്‍വി ഒരു അഭിമുഖത്തിലാണ് ഇത് പങ്കുവച്ചത്.

shortlink

Related Articles

Post Your Comments


Back to top button