മലയാളി സിനിമ പ്രേക്ഷകരുടെ ഇഷ്ട താരദമ്പതികളാണ് കുഞ്ചാക്കോ ബോബനും പ്രിയ കുഞ്ചാക്കോയും. പതിനാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലായിരുന്നു ഇരുവരുടെയും ജീവിതത്തിലേക്ക് ഇസഹാക്ക് എന്ന കുഞ്ഞ് അതിഥി എത്തിയത്. സോഷ്യൽ മീഡിയയിലും സജീവമായ താരം തന്റെ വിശേഷങ്ങളും പുതിയ ചിത്രങ്ങളും എല്ലാം തന്നെ ആരാധകർക്കായി പങ്കുവെയ്ക്കാറുണ്ട്. അടുത്തിടെയാണ് ചാക്കോച്ചനും പ്രിയയും തങ്ങളുടെ പതിനഞ്ചാം വിവാഹ വാര്‍ഷികം ആഘോഷിച്ചത്. ഇപ്പോഴിതാ വിവാഹ വാര്‍ഷികത്തിന് പിന്നാലെ പ്രിയയുടെ ജന്മദിനവും വന്നിരിക്കുകയാണ്. പ്രിയയ്ക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന് സുഹൃത്തും നടനുമായ ജോജു ജോര്‍ജ്ജ് എത്തിയിരുന്നു.
എന്റെ പെങ്ങളും, സുഹൃത്തും, അഭ്യുദയകാംക്ഷിയുമായ പ്രിയ മോള്‍ക്ക് ജന്മദിനാശംസകള്‍ എന്നാണ് ചാക്കോച്ചനൊപ്പം നില്‍ക്കുന്ന പ്രിയയുടെ ഒരു ചിത്രം പങ്കുവെച്ച് ജോജു ജോര്‍ജ്ജ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്.
കുഞ്ചാക്കോ ബോബന്റെയും പ്രിയയുടെയും അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് ജോജു ജോര്‍ജ്ജ്. ചാക്കോച്ചനും ജോജുവും മുന്‍പ് നിരവധി സിനിമകളില്‍ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.
Post Your Comments