പ്രശസ്ത നിര്‍മ്മാതാവ് കരീം മൊറാനിയുടെ മകള്‍ ഷാസക്ക് രണ്ടാമത്തെ ടെസ്റ്റില്‍ കൊറോണ നെഗറ്റീവെന്ന് റിപ്പോര്‍ട്ടുകള്‍,, കരീം മൊറാനിയുടെ രണ്ടാമത്തെ മകളായ ഷാസ ശ്രീലങ്കയില്‍ നിന്നാണ് മാര്‍ച്ച് ആദ്യ വാരം മുംബൈയിലെത്തിയത്,, രോഗ ലക്ഷണങ്ങളൊന്നും ഇല്ലായിരുന്നുവെങ്കിലും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ഒടുവിൽ മൂന്നാമത്തെ ടെസ്റ്റിലും ഷാസക്ക് കോവിഡ് നെഗറ്റീവായാല്‍ ഉടന്‍ വീട്ടിലേക്ക് മടങ്ങാമെന്നും റിപ്പോര്‍ട്ട് . ഷാസക്ക് പിന്നാലെ കരീം മൊറാനിയുടെ മൂത്ത മകളും നടിയുമായ സോയ മൊറാനിക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
സോയയെ കോകിലാബെന്‍ ധിരുബായ് അംബാനി ആശുപത്രിയിലാണ് അഡ്മിറ്റ് ചെയ്തിരിക്കുന്നത്,, പിന്നാലെ കരീം മൊറാനിക്കും കോവിഡ് 19 സ്ഥിരീകരിച്ചു. എന്നാല്‍ ഭാര്യ സാറ സുരക്ഷിതയാണ്.
Post Your Comments