![](/movie/wp-content/uploads/2020/04/10as6.png)
മലയാളത്തിലെ ഏറ്റവും ജനപ്രീതിയുള്ള അവതാരകരിൽ ഒരാളാണ് അശ്വതി ശ്രീകാന്ത്. ടെലിവിഷൻ പ്രോഗ്രാമുകളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും ജനപ്രീതി നേടിയ അശ്വതി ഒരു എഴുത്തുകാരി എന്ന നിലയിലും ശ്രദ്ധിക്കപ്പെട്ട വ്യക്തിയാണ്. സോഷ്യൽ മീഡിയയിലും സജീവമായി അശ്വതി പങ്കുവെയ്ക്കുന്ന പോസ്റ്റുകളും ചിത്രങ്ങളും വളരെ പെട്ടെന്ന് തന്നെ ആരാധകർക്കിടയിൽ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ
പെസഹാ ദിനത്തിൽ താരം പങ്കുവെച്ച ഒരു കുറിപ്പാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഒരു ക്രിസ്ത്യാനി പെങ്കൊച്ചിനെ വിവാഹം കഴിക്കണമെന്നു ആങ്ങള പറഞ്ഞപ്പോൾ തന്റെ അമ്മയുടെ അന്നത്തെ അവസ്ഥയും, ഇന്നത്തെ വ്യത്യാസവും ആണ് താരം ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ പറയുന്നത്.
കുറിപ്പിന്റെ പൂർണരൂപം…………………………….
എന്റെ ആങ്ങള ഒരു ക്രിസ്ത്യാനി പെങ്കൊച്ചിനെ കെട്ടണമെന്ന് പറഞ്ഞപ്പോൾ അന്ന് ഹൃദയം തകർന്ന് കരഞ്ഞ അമ്മ ഇന്നലെ എന്നെ ഫോൺ ചെയ്ത് പറയുന്നു ‘നാളെ പെസഹാ അല്ലേടി, അനറ്റിന് അവളുടെ വീട്ടിൽ പോവാൻ പറ്റൂല്ലല്ലോ, അവളുടെ അമ്മയോട് ചോദിച്ച് ഞാൻ പെസഹാപ്പം ഉണ്ടാക്കാൻ പോവ്വാ’ന്ന് !!?
അങ്ങനെ ഉണ്ടാക്കിയ അപ്പമാണ് ഇത് !
പിന്നല്ല…യേശു നമുക്ക് അറിയാത്ത ആളൊന്നുമല്ലല്ലോ ?
ജാതിയ്ക്കും മതത്തിനും അപ്പുറം നില നിൽക്കേണ്ടത് മനുഷ്യ സ്നേഹമാണെന്ന് വീണ്ടും വീണ്ടും തിരിച്ചറിയുന്ന ഈ കൊറോണക്കാലത്ത് സ്നേഹത്തോടെ പെസഹാ ആശംസകൾ
Post Your Comments