
രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ സിനിമയിലെ ദിവസവേതനക്കാര്‍ ബുദ്ധിമുട്ടുകയാണ് എന്ന വാര്‍ത്ത നേരത്തെ പുറത്തു വന്നിരുന്നു. വാര്‍ത്ത പുറത്ത് വന്നതോട് സിനിമ മേഖലയിൽ നിന്നും നിരവധി താരങ്ങളാണ് ഇവർക്ക് സഹായവുമായി എത്തിയത്. ഇപ്പോഴിതാ നടന് യോഗി ബാബുവും സഹായഹസ്തവുമായി എത്തിയിരിക്കുകയാണ്.
തമിഴ് സിനിമയിലെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് 1250 ചാക്ക് അരിയാണ് യോഗി ബാബു വിതരണം ചെയ്തത്. നടന്റെ വിവാഹറിസപ്ഷന് നേരത്തേ തീരുമാനിച്ച പ്രകാരം ആര്‍ഭാടമായി ഏപ്രില്‍ 9ന് നടക്കേണ്ടതായിരുന്നു. വിവാഹം പെട്ടെന്നു നടത്തിയതിനാല്‍ ആരെയും ക്ഷണിക്കാന്‍ കഴിഞ്ഞിരുന്നില്ല. പകരം റിസപ്ഷന് തമിഴ്നാട് മുഖ്യമന്ത്രിയെ അടക്കം സിനിമാമേഖലയിലെ സുഹൃത്തുക്കളെ മുഴുവന്‍ ക്ഷണിച്ചുകൊണ്ട് ആഘോഷപൂര്‍വം നടത്താന്‍ ഉദ്ദേശിച്ചിരിക്കുകയായിരുന്നു. എന്നാല്‍ രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ അത് നീട്ടുവെക്കുകയായിരുന്നു. പകരം ആ പണം കൊണ്ട് അതേദിവസം സത്പ്രവൃത്തിയുമായി താരം എത്തുകയായിരുന്നു.
Post Your Comments