
തട്ടീം മുട്ടീം എന്ന ഹാസ്യ പരമ്പരയിലൂടെ പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കിയ താര സഹോദരങ്ങളാണ് മീനാക്ഷിയും കണ്ണനും. ജീവിതത്തിലും സഹോദരങ്ങളായ ഭാഗ്യലക്ഷ്മിയും സിദ്ധാര്‍ത്ഥുമാണ് സ്ക്രീനിലും സഹോദരങ്ങളായി എത്തിയത്. മീനാക്ഷി പരമ്ബരയില്‍ നിന്നും മാറുകയാണെന്ന വിവരം പങ്കുവെച്ച് എത്തിയത് മഞ്ജുപിള്ളയായിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച പോസ്റ്റ് വൈറലായി മാറിയിരുന്നു. ഉപരിപഠനത്തിനായി പോവുകയാണ് താനെന്ന് മീനാക്ഷിയും പറഞ്ഞിരുന്നു.
ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ ലോക് ഡൗണ്‍ വിശേഷങ്ങളുമായെത്തിയ സിദ്ധാര്‍ത്ഥിനോട് ആരാധകര്‍ ചോദിച്ചത് മീനാക്ഷിയെക്കുറിച്ചായിരുന്നു. സിദ്ധു, ഞങ്ങളുടെ മീനാക്ഷിക്ക് സുഖമാണോ, ഒരുപാട് മിസ്സ് ചെയ്യുന്നുണ്ടെന്നായിരുന്നു ആരാധകരുടെ പറച്ചില്. ഇതിന് സിദ്ധാര്‍ത്ഥ് നല്കിയ മറുപടി വൈറലായി.
”മീനാക്ഷി സുഖമായി ഇരിക്കുന്നു, ഞങ്ങളും മിസ്സ് ചെയ്യുന്നുണ്ട്” കണ്ണന് മറുപടി നല്കി.
നഴ്സിംഗ് മേഖലയിലെ ജോലിയാണ് തന്റെ ലക്ഷ്യമെന്ന് നേരത്തെ മീനാക്ഷി പറഞ്ഞിരുന്നു. നഴ്സാണെങ്കിലും ജോലിക്ക് പോവാറില്ല മീനാക്ഷിയെന്നു പറഞ്ഞ് കണ്ണന് ചേച്ചിയെ കളിക്കാറുണ്ട്.
Post Your Comments