GeneralLatest NewsMollywood

അകലം പാലിക്കാന്‍ ആവശ്യപ്പെട്ടു; രാവിലെ നടക്കാനിറങ്ങിയ നടന്‍ റിയാസ് ഖാന് മർദനം

കൊറോണ വൈറസ് പ്രതിരോധത്തിൽ അകലം പാലിക്കാന്‍ ആവശ്യപ്പെട്ടതിന്റെ പേരിലാണ് മര്‍ദ്ദനം

മലയാളത്തിന്റെ പ്രിയ നടന്‍ റിയാസ് ഖാനെ ആള്‍ക്കൂട്ടം മര്‍ദിച്ചതായി പരാതി. കൊറോണ വൈറസ് പ്രതിരോധത്തിൽ അകലം പാലിക്കാന്‍ ആവശ്യപ്പെട്ടതിന്റെ പേരിലാണ് മര്‍ദ്ദനം. റിയാസ് ഖാൻ തന്നെയാണ് വാർത്ത സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്

ചെന്നൈയിലെ താരത്തിന്റെ പനൈയൂരിലെ വസതിക്ക് സമീപമാണ് സംഭവം. രാവിലെ നടക്കാനിറങ്ങിയ റിയാസ് ആളുകള്‍ കൂട്ടംകൂടി നിന്ന് സംസാരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് അകലം പാലിക്കാന്‍ താരം ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് തര്‍ക്കത്തിലേക്ക് നീങ്ങുകയായിരുന്നു. തുടര്‍ന്ന് ആള്‍ക്കൂട്ടം തന്നെ മര്‍ദിക്കുകയായിരുന്നെന്ന് റിയാസ് ആരോപിച്ചു.

മര്‍ദനത്തില്‍ പരുക്കേറ്റ റിയാസ് ഖാന്‍ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ കാനതുര്‍ പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് താരം.

 

View this post on Instagram

 

Stay safe

A post shared by Riyaz Khan (@riyazkhan09) on

shortlink

Related Articles

Post Your Comments


Back to top button