ദൂരദര്‍ശനിൽ സംപ്രേഷണം ചെയ്തിരുന്ന രാമായണം സീരിയലില്‍ രാമന്റെ വേഷത്തിലൂടെ ശ്രദ്ധിക്കപ്പെട്ട നടനാണ് അരുണ്‍ ഗോവില്‍. രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോട് രാമായണം സീരിയൽ പുനഃസംപ്രേഷണം ചെയ്തു തുടങ്ങിയിരുന്നു. സീരിയല്‍ പുനഃസംപ്രേഷണം ചെയ്തുതുടങ്ങിയപ്പോള്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം താന്‍ അഭിനയിച്ച സീരിയല്‍ കാണുന്ന ചിത്രം അരുണ്‍ ഗോവില്‍ സോഷ്യൽ മീഡിയിൽ പങ്കുവെച്ചിരുന്നു. ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.
അതിനു ശേഷം കൊറോണ വൈറസ് വ്യാപനത്തെ ആസ്പദമാക്കി അരുണ്‍ ഗോവില്‍ ട്വീറ്റ് ചെയ്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റിന് നടനോടു നന്ദി പറഞ്ഞ് റീട്വീറ്റും ചെയ്തു. ഒപ്പം അരുണ്‍ ഗോവിലിന്റെ പേരിലുള്ള ഒരു അക്കൗണ്ട് പ്രധാനമന്ത്രി ട്വീറ്റില്‍ ടാഗ് ചെയ്യുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഇത് ശ്രദ്ധയില്‍പെട്ട നടന്‍ പ്രധാനമന്ത്രിയെ തിരുത്തി രംഗത്ത് വന്നിരിക്കുകയാണ്. തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് ഇതാണെന്നും മറ്റേത് ഏതോ വ്യാജനാണെന്നും നടന്‍ വെളിപ്പെടുത്തി. തന്നെ ടാഗ് ചെയ്ത ട്വീറ്റിന് പ്രധാനമന്ത്രിയോട് നന്ദിയും പറഞ്ഞിട്ടുണ്ട് അരുൺ ഗോവിൽ. ഒപ്പം @realarungovil എന്ന പേരില്‍ തന്റെ ഫോട്ടോ പ്രൊഫൈല്‍ ആക്കിയിട്ടുള്ള ഒരു വ്യാജ ട്വിറ്റര്‍ അക്കൗണ്ട് ഉണ്ടെന്നും ആര് ഉണ്ടാക്കിയതാണെന്ന് അറിയില്ലെന്നും താന്‍ ഉപയോഗിക്കുന്നത് @arungovil12 ആണെന്നും നടൻ പറഞ്ഞു.
Post Your Comments