സിനിമയിലെ പുതു തലമുറ പ്രതിഫലം കിട്ടണമെന്ന ആര്‍ത്തിയോടെ സിനിമയില്‍ അഭിനയിക്കുന്നവരാണെന്ന് തുറന്നു പറഞ്ഞു നടന് കുഞ്ചന്‍. മമ്മൂട്ടിയേയും, മോഹന്‍ലാലിനെയും പോലെ വലിയ നടന്മാര് ആകണം എന്നുള്ള ചിന്ത ഒന്നും അവര്‍ക്കില്ലെന്നും ഒരാള്‍ ഇത്ര ലക്ഷം വാങ്ങിയാല്‍ അതിന് മുകളില്‍ വാങ്ങണമെന്ന ചിന്തയാണ് അവര്‍ക്കുള്ളില്‍ ഉള്ളതെന്നും കുഞ്ചന്‍ ഒരു ടെലിവിഷന്‍ ചാനല്‍ അഭിമുഖ പരിപാടിയില്‍ സംസാരിക്കവേ വ്യക്തമാക്കുന്നു. തന്റെ മനസ്സില്‍ തോന്നിയതാണ് താന്‍ പറഞ്ഞതെന്നും കുഞ്ചന്‍ പറയുന്നു. അറുപതുകളില്‍ ആരഭിച്ച കുഞ്ചന്റെ സിനിമാ ജീവിതം ഇന്നും നല്ല കഥാപാത്രങ്ങളുമായി മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുകയാണ്.
കുഞ്ചന്റെ വാക്കുകള്‍
‘മമ്മൂട്ടിയും. മോഹന്‍ലാലുമൊക്കെ ചെറിയ ചെറിയ റോളുകള്‍ ചെയ്താണ് ഇത്രയും വലിയ നടന്മാരായത്. ഇപ്പോള്‍ വരുന്ന തലമുറയ്ക്ക് അങ്ങനെ റോളുകള്‍ അല്ല അവര്‍ കൂടുതലും അവരുടെ പ്രതിഫലമാണ് ശ്രദ്ധിക്കുന്നത്. അത് കൂട്ടുക എന്നുള്ളതാണ്. മറ്റുള്ളവര്‍ ഇത്ര ലക്ഷം വാങ്ങിയാല്‍ എനിക്കതില്‍ കൂടുതല്‍ വാങ്ങണം എന്നുള്ള ചിന്തയാണ്. ആ ഒരു ചാലഞ്ചും ആര്‍ത്തിയുമാണ് കൂടുതല്‍. അവര്‍ക്ക് വലിയ നടന്മാര് ആകണം എന്നൊക്കെയുള്ള ചിന്തയുള്ളതായി എനിക്ക് തോന്നിയിട്ടില്ല. എന്റെ മനസ്സില്‍ തോന്നിയ കാര്യമാണ് ഞാന്‍ പറഞ്ഞത്. കുഞ്ചന്‍ പറയുന്നു.
Post Your Comments