ഈ കൊറോണക്കാലത്ത് വീട്ടില്‍ സമയം ചെലവിടുന്നവര്‍ക്കായി വ്യത്യസ്തമായ ഒരു ആശയം അവതരിപ്പിച്ച് സംവിധായകനും നടനുമായ ജൂഡ് ആന്റണി ജോസഫ് നേരത്തെ രംഗത്ത് വന്നിരുന്നു.
വെറുതെ വീട്ടിലിരിക്കുന്ന സമയം കൊണ്ട് കഥയെഴുതി തനിക്ക് അയക്കാനാണ് ജൂഡ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടത്.
ഇതിൽ നല്ല കഥകള്‍ സിനിമയാക്കാമെന്നും ജൂഡ് ഉറപ്പ് പറഞ്ഞിരുന്നു,, ഇപ്പോള്‍ ഇക്കാര്യത്തില്‍ അപ്‌ഡേറ്റുമായി എത്തിയിരിക്കുകയാണ് ജൂഡ്,, ഇതുവഴി എണ്ണൂറില്‍പരം കഥകളാണ് വന്നതെന്നും ചില കഥകള്‍ക്ക് പച്ചക്കൊടി കാണിച്ചെന്നും ജൂഡ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.
ഈ ലോക്ക് ഡൌൺ ഇത്രയും മനോഹരമാക്കി തന്ന എല്ലാ സിനിമ പ്രേമികളോടും അകമഴിഞ്ഞ നന്ദി അറിയിക്കുന്നു. ബാക്കി കഥകൾ വായിച്ചു തീരുമ്പോഴേക്കും ലോക്ക് ഡൌൺ കഴിയുമെന്നും എനിക്കിഷ്ടപ്പെട്ട കഥകൾ ഉടനെ സിനിമയായി കാണാമെന്നുമുള്ള പ്രതീക്ഷയിൽ .
be safe. Stay at home എന്ന് തുടങ്ങുന്നതാണ് കുറിപ്പ്.
Post Your Comments