CinemaGeneralLatest NewsMollywoodNEWS

എണ്ണൂറിലധികം കഥകൾ ; ലോക്ക് ഡൌൺ ഇത്രയും മനോഹരമാക്കി തന്ന സിനിമ പ്രേമികളോടെ നന്ദി പറഞ്ഞ് ജൂഡ് ആന്റണി

എന്നെ ഞെട്ടിച്ചു കൊണ്ട് എണ്ണൂറിൽ പരം കഥകളാണ് വന്നത്

രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ച സമയത്താണ് സിനിമ സ്വപ്‍നം കാണുന്നവർക്കായി വ്യത്യസ്ത ആശയവുമായി സംവിധായകൻ ജൂഡ് ആന്റണി രം​ഗത്തെത്തിയത്. വീട്ടിൽ ബോർ അടിച്ച് ഇരിക്കുന്ന സിനിമാമോഹികൾക്ക് ​ഗംഭീര അവസരവുമായിരുന്നു ഇത്. കഥകൾ എഴുതി അയക്കാനും മികച്ച കഥകളാണെങ്കിൽ സിനിമയാക്കാമെന്ന ഉറപ്പും താരം നൽകിയിരുന്നു. ഇപ്പോഴിതാ പോസ്റ്റിനൊപ്പം നൽകിയ ഇമെയിൽ ഐഡിയിലേക്ക് എണ്ണൂറിലധികം കഥകളാണ് എത്തിയത്.അതിൽ ഭൂരിഭാ​ഗവും വായിച്ചുതീർത്ത് മറുപടി അയച്ചിരിക്കുകയാണ് ജൂഡ്. വിരലിൽ എണ്ണാവുന്ന കഥകൾക്ക് മാത്രമേ പച്ച കാണിച്ചിട്ടൊള്ളൂ എന്ന് ജൂഡ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജൂഡ് ഈ കാര്യം പറഞ്ഞത്.

കുറിപ്പിന്റെ പൂർണരൂപം…………………………

ലോക് ഡൗൺ തുടങ്ങിയ സമയത്തു നിങ്ങളുടെയും എന്റെയും ബോറടി മാറ്റാൻ കഥകൾ അയക്കാൻ പറഞ്ഞു കൊണ്ട് ഞാൻ ഇട്ട പോസ്റ്റിന്റെ അപ്ഡേറ്റ്സ്. എന്നെ ഞെട്ടിച്ചു കൊണ്ട് എണ്ണൂറിൽ പരം കഥകളാണ് വന്നത്. ഇത് ടൈപ്പ് ചെയ്യുമ്പോ നൂറ്റി അറുപതു കഥകളാണ് ഇനി വായിക്കാനുള്ളത് . വായിച്ചതിൽ ഏതാണ്ട് എല്ലാത്തിനും പറ്റുന്ന തരത്തിൽ reply കൊടുത്തിട്ടുണ്ട് . വളരെയധികം ഇഷ്ടപ്പെടുന്ന കഥകൾ മാത്രമേ സിനിമയക്കാവൂ എന്നൊരു ധാരണ (ചിലപ്പോൾ തെറ്റായിരിക്കാം) മനസിൽ കിടക്കുന്നതിനാൽ വിരലിൽ എണ്ണാവുന്ന കഥകൾക്ക് മാത്രമേ പച്ച കാണിച്ചിട്ടുള്ളു . ഈ ലോക്ക് ഡൌൺ ഇത്രയും മനോഹരമാക്കി തന്ന എല്ലാ സിനിമ പ്രേമികളോടും അകമഴിഞ്ഞ നന്ദി അറിയിക്കുന്നു. ബാക്കി കഥകൾ വായിച്ചു തീരുമ്പോഴേക്കും ലോക്ക് ഡൌൺ കഴിയുമെന്നും എനിക്കിഷ്ടപ്പെട്ട കഥകൾ ഉടനെ സിനിമയായി കാണാമെന്നുമുള്ള പ്രതീക്ഷയിൽ .
be safe. Stay at home

shortlink

Related Articles

Post Your Comments


Back to top button