ഇക്കഴിഞ്ഞ ഏപ്രില്‍ മൂന്നിന് അവസാനിച്ച ആഴ്ചയില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കാഴ്ചക്കാരുണ്ടായ ചാനലായി ദൂരദര്ശന് മുന്നിൽ.
കൂടാതെ ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സിലിന്റെ (ബാര്‍ക്ക്) കണക്കു പ്രകാരം രാജ്യത്തെ ടെലിവിഷന്‍ ചാനലുകള്‍ക്കെല്ലാം ഈ കാലയളവില്‍ കാഴ്ചക്കാരുടെ എണ്ണം കൂടിയിട്ടുണ്ടെന്നും കണക്കുകൾ വ്യക്തമാക്കി.
പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ രാമായണത്തിനും മഹാഭാരതത്തിനും പുറമേ ശക്തിമാന്, ബുനിയാദ് തുടങ്ങിയ പഴയകാല പരമ്പരകളും ദൂരര്‍ശന്‍ ലോക്ക് ഡൗണ്‍ കാലത്ത് സംപ്രേഷണം ചെയ്യുന്നുണ്ട് എന്നതും കണക്കുകളിലുള്ള വ്യത്യാസത്തിന് കാരണമായി.
രാമായണവും മഹാഭാരതവും പ്രക്ഷേപണം ചെയ്യുന്ന സമയങ്ങളിലാണ് വ്യൂവർഷിപ്പ് ഏറെയും കൂടുതലുള്ളതെന്നും ബാർകിന്റെ കണക്കുകൾ വ്യക്തമാക്കി.
Post Your Comments