പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടായപ്പോൾ തമിഴ് മക്കൾക്ക് സഹായവുമായി മുൻപന്തിയിൽ തന്നെ ഉണ്ടായിരുന്ന നടന്മാരില്‍ ഒരാളാണ് രാഘവ ലോറൻസ്. ഇപ്പോള്‍ ഇതാ നന്മയുടെ മുഖവുമായി വീണ്ടും എത്തുകയാണ് താരം. രജനികാന്ത് നായകനായെത്തുന്ന ചന്ദ്രമുഖി 2–ൽ അഭിനയിക്കുന്നതിന് തനിക്ക് ലഭിച്ച അഡ്വാൻസ് തുകയായ 3 കോടി മുഴുവൻ കോവിഡ് ഫണ്ടുകളിലേക്ക് സംഭാവന ചെയ്തു. ലോറൻസ് തന്നെയാണ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ തന്റെ സംഭാവന സംബന്ധിച്ചുള്ള വിശദവിവരങ്ങൾ വെളിപ്പെടുത്തിയത്.
ലോറൻസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
പ്രിയപ്പെട്ട കൂട്ടുകാരെ ആരാധകരെ നിങ്ങളോട് ഒരു സന്തോഷവാർത്ത പങ്കു വയ്ക്കാനുണ്ട്. തലൈവർ നായകനാകുന്ന ചന്ദ്രമുഖി 2 ആണ് എന്റെ അടുത്ത പ്രൊജക്റ്റ്. പി. വാസു സർ സംവിധാനം ചെയ്ത് കലാനിധി മാരൻ നിർമിക്കുന്ന ഇൗ ചിത്രത്തിൽ അഭിനയിക്കാൻ സാധിച്ചത് എന്റെ ഭാഗ്യമായി കരുതുന്നു. ഇൗ ചിത്രത്തിനായി എനിക്ക് ലഭിച്ച അഡ്വാൻസ് തുകയായ 3 കോടി രൂപ കൊറോണ വൈറസ് ഫണ്ടിലേക്ക് സംഭാവന ചെയ്യുന്നതായി അറിയിക്കുന്നു. താഴെ പറയുന്ന രീതിയിലാണ് ആ തുക വിഭാഗിച്ചു നൽകിയിരിക്കുന്നത്.
50 ലക്ഷം – PM ഫണ്ട്
50 ലക്ഷം – CM ഫണ്ട് (TN)
50 ലക്ഷം – FEFSI (ദിവസവേതനകാർക്ക് )
50 ലക്ഷം – ഡാൻസർ യൂണിയൻ
25 ലക്ഷം – ഭിന്നശേഷിക്കാരായ കുട്ടികൾക്കു വേണ്ടി
75 ലക്ഷം – ലോറൻസ് ജനിച്ച റോയപുരത്തെ ദിവസവേതനക്കാരായ ജീവനക്കാർക്ക് വേണ്ടി.
ഭക്ഷണവും മറ്റു അവശ്യവസ്തുക്കളും പൊലീസിന്റെ സഹായത്തോടെ സുരക്ഷിതമായ അർഹതപ്പെട്ടവർക്ക് നൽകുന്നതായിരിക്കും. സേവനമാണ് ദൈവം.
Post Your Comments