GeneralHollywoodLatest NewsWorld Cinemas

വിവാഹം മാറ്റിവെച്ചു; വിവാഹത്തിനു മുമ്പ് ലോകം അവസാനിച്ചാല്‍ ഈ വസ്ത്രത്തില്‍ അടക്കം ചെയ്യണമെന്നു മിയ ഖലീഫ

കാമുകന്‍ റോബര്‍ട്ട് സാന്‍ഡ്‌ബെര്‍ഗുമായി താരത്തിന്റെ വിവാഹം തീരുമാനിച്ചിരുന്നു.

ലോകം മുഴുവന്‍ കൊറോണ വൈറസ് വ്യാപനമാണ്. പതിനഞ്ചു ലക്ഷത്തോളം ആളുകള്‍ കൊറോണ ബാധിച്ചു ചികിത്സയിലാണ്. പല രാജ്യങ്ങളും ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. വിവാഹം ഉള്‍പ്പെടെയുള്ള ആഘോഷ പരിപാടികള്‍ മാറ്റി വയ്ക്കേണ്ട സാഹചര്യമാണ്. ലോകത്ത് ആരാധകര്‍ ഏറെയുള്ള മുന്‍ പോണ്‍സ്റ്റാര്‍ മിയ ഖലീഫ ഈ കൊറോണ കാലത്ത് തന്റെ വിവാഹം മാറ്റി വച്ചതായി അറിയിച്ചു.

കാമുകന്‍ റോബര്‍ട്ട് സാന്‍ഡ്‌ബെര്‍ഗുമായി താരത്തിന്റെ വിവാഹം തീരുമാനിച്ചിരുന്നു. ഇപ്പോഴിതാ തന്റെ വിവാഹവസ്ത്രം ധരിച്ച്‌ നില്‍ക്കുന്ന ചിത്രത്തിനൊപ്പം വിവാഹം നീട്ടിവച്ച വാര്‍ത്തയും പങ്കുവെക്കുകയാണ് താരം.

‘റോബര്‍ട്ട് സാന്‍ഡ്‌ബെര്‍ഗിനൊപ്പം ദേവാലയത്തിന്റെ ഇടനാഴിയിലൂടെ നടക്കും മുമ്ബ് ലോകം അവസാനിക്കുകയാണെങ്കില്‍ തന്റെ അലമാരയിലുള്ള പന്ത്രണ്ട് വിവാഹ വസ്ത്രങ്ങളില്‍ ഏതെങ്കിലും വച്ച്‌ അടക്കം ചെയ്യണം” – മിയ കുറിച്ചു

shortlink

Related Articles

Post Your Comments


Back to top button