GeneralLatest NewsTV Shows

നിന്റെ വിയര്‍പ്പ് പുരണ്ട പ്രിയപ്പെട്ട ഷര്‍ട്ടില്‍ ഒരു ഫോട്ടോ! സുഹൃത്തിനെ കുറിച്ച്‌ ബിഗ് ബോസ്സ് താരം രേഷ്മ

ഞാന്‍ സന്തുഷ്ടയാണ്. നിങ്ങളെ കണ്ടപ്പോള്‍ വളരെ സന്തോഷം തോന്നിയ നിമിഷം. പട്ടണത്തിലെ പുതിയ സുഹൃത്ത്.

മോഹന്‍ലാല്‍ അവതാരകനായി എത്തിയ ബിഗ് ബോസ് ജനപ്രീതിനേടിയ ഷോയാണ്. എന്നാല്‍ കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് 75- ആം ദിവസം ഷോ നിര്‍ത്തലാക്കി. വീട്ടില്‍ പുറത്തിറങ്ങിയതിന് പിന്നാലെ ഷോയിലെ ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയാണ് പലതാരങ്ങളും. ബിഗ് ബോസിലൂടെ തനിക്ക് ലഭിച്ച മനോഹരമായ സൗഹൃദത്തിനെ കുറിച്ച്‌ പങ്കുവെച്ചിരിക്കുകയാണ് രേഷ്മ.

എലീനയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു രേഷ്മയുടെ കുറിപ്പ്. താരത്തിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ഇങ്ങനെ…ഉയര്‍ച്ചകളും താഴ്ചകളും വളവും തിരിവും എല്ലാം ഉള്ള ഒരു നരക സമാനമായ യാത്ര ആയിരുന്നു ബിഗ് ബോസ്. പക്ഷെ നിന്നെ അറിയാന്‍ സാധിച്ചു എന്നതില്‍ ഞാന്‍ സന്തുഷ്ടയാണ്. നിങ്ങളെ കണ്ടപ്പോള്‍ വളരെ സന്തോഷം തോന്നിയ നിമിഷം. പട്ടണത്തിലെ പുതിയ സുഹൃത്ത്. നിന്റെ വിയര്‍പ്പ് പുരണ്ട പ്രിയപ്പെട്ട ഷര്‍ട്ടില്‍ ഒരു ഫോട്ടോ! എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button