വൃന്ദാവനം എന്ന പരമ്പരയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് ഷെമി മാർട്ടിൻ. പരമ്പരയിൽ ഓറഞ്ച് എന്ന കഥാപാത്രമായിട്ടാണ് താരം എത്തിയിരുന്നത്. മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു കഥാപാത്രത്തിന് ലഭിച്ചിരുന്നത്. എന്നാൽ വൃന്ദാവനം എന്ന പരമ്പരയ്ക്ക് ശേഷം ഷെമി അധികം പരമ്പരയിൽ പ്രത്യക്ഷപ്പെട്ടിരുന്നില്ല. പിന്നീട് വർഷങ്ങൾക്ക് ശേഷം വീണ്ടും ടെലിവിഷൻ രംഗത്ത് സജീവമായിരിക്കുകയാണ് താരം. ഇപ്പോഴിതാ മനോരമ ഡോട്കോമിന് നൽകിയ അഭിമുഖത്തിൽ
രസകരമായ ഒരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് ഷെമി.
17 മുതൽ ചേർത്തലയിലെ വീട്ടിനകത്ത് തന്നെയാണ് താമസം. വീട്. വൃത്തിയാക്കലാണ് പ്രധാന പണി. എന്നാൽ പൊടിയുടെ അലർജി എനിക്ക് തുമ്മൽ സമ്മാനിച്ചു. തൊട്ട് അടുത്ത ദിവസം പാൽ വാങ്ങാനായി അടുത്തുള്ള കടയിൽ പോയപ്പോഴാണ് സംഭവം നടക്കുന്നത് ഷെമി പറയുന്നു.
ചേട്ട ഒരു പായ്ക്കറ്റ് പാൽ എന്ന് പറഞ്ഞു തീർന്നില്ല അതിനും മുൻപ് നാല് തുമ്മൽ. ഇത് കണ്ട് എനിക്ക് കൊറോണയാണോ എന്നായി കടയിലെ ചേട്ടന്റെ സംശയം.കുറച്ചു ദിവസം ആ ചേട്ടന്റെ നിരീക്ഷണത്തിലായിരുന്നു ഞാൻ. ഈ അനുഭവം ഞാൻ മനോരമ പത്രത്തിലൂടെ പങ്കുവച്ചിരുന്നു,ഇതു വായിച്ച് എനിക്ക് കൊറോണ ആണെന്നു വരെ വിചാരിച്ചവരുണ്ട് താരം പറഞ്ഞു.
Post Your Comments