ദൂരദര്‍ശനിൽ സംപ്രേഷണം ചെയ്തിരുന്ന രാമായണം പരമ്പരയിൽ സുഗ്രീവിന്റെ കഥാപാത്രം അവതരിപ്പിച്ച ശ്യാം സുന്ദര്‍ എന്ന നടൻ അന്തരിച്ചു. പരമ്പരയിൽ രാമനായി അവതരിപ്പിച്ച അരുണ്‍ ഗോവിലാണ് ഇക്കാര്യം ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചത്. അപ്രതീക്ഷിതമായാണ് അദ്ദേഹത്തിന്റെ വിയോഗ വാര്‍ത്തയറിഞ്ഞത്. അദ്ദേഹം സൗമ്യനും മാന്യനുമായ വ്യക്തിയായിരുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തിലഭിക്കട്ടെയെന്ന് അരുണ്‍ ഗോവില്‍ ട്വിറ്ററില്‍ കുറിച്ചു.
Sad to know about demise of Mr. Shyam Sundar who played the role of Sugreev in Ramanand Sagar’s “Ramayan”… A very fine person and a gentleman. May his soul rest in peace.
— Arun Govil (@arungovil12) April 9, 2020
രാജ്യത്ത് സമ്പൂർണ ലോക്ക്ഡൗൺ ഏർപ്പെടുത്തിയ സാഹചര്യത്തിൽ രാമായണം പരമ്പര വീണ്ടും ദൂരദർശനിൽ സംപ്രേക്ഷണം ചെയ്ത തുടങ്ങിയിരുന്നു. മികച്ച പ്രതികരണമാണ് പ്രേക്ഷകർക്കിടയിൽ നിന്നും പരമ്പരയ്ക്ക് ലഭിക്കുന്നത്.
Post Your Comments