
അഭിഷേക് ബച്ചനും സോനം കപൂറും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് ‘ഡല്‍ഹി 6’. ചിത്രത്തിലെ പ്രശസ്തമായ ഗാനങ്ങളിലൊന്നാണ് മസക്കലി എന്ന പാട്ട്. ഇപ്പോഴിതാ പാട്ടിന്റെ റീമിക്സിനെതിരെ വ്യാപകമായ വിമർശനമാണ് ഉയർന്ന് വരുന്നത്. യഥാര്‍ത്ഥ പാട്ടിന്റെ സൗന്ദര്യം നശിപ്പിച്ചെന്നാണ് ആരോപണം. ടി-സീരീസാണ് യൂട്യൂബിലൂടെ ഗാനം പുറത്തുവിട്ടത്. തനിഷ്കാണ് ഗാനം പുനഃസൃഷ്ടിച്ചത്. തുള്‍സി കുമാറും, സജിത് ടണ്ഠനും ചേര്‍ന്നാണ് റീമിക്സ് ഗാനം പാടിയിരിക്കുന്നത്. ചിത്രത്തിന്‍റെ വീഡിയോയില്‍ ബോളിവുഡ് താരം സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും താര സുതാറിയയുമാണ് അഭിനയിച്ചത്.
ഒരു പാട്ടിനെ ഇത്തരത്തില്‍ നശിപ്പിക്കരുതെന്നാണ് ആരാധകരുടെ വിമശനം. ഇപ്പോഴിതാ പാട്ടിന്റെ സംഗീത സംവിധായകൻ എ.ആർ.റഹ്മാൻ തന്റെ പ്രതിഷേധം അറിയിച്ച് രംഗത്തെത്തിരിക്കുകയാണ്. ആരെയും പേരെടുത്തു പറയാതെയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.
“എളുപ്പവഴികളില്ല. ശരിയായ രീതിയിലുള്ള ഒരുക്കം, ഉറക്കമില്ലാത്ത രാത്രികള്‍, എഴുത്തുകാര്‍, 200 ലേറെ സംഗീതജ്ഞര്‍, 365 ദിവസം നീളുന്ന തലപുകയ്ക്കല്‍ തുടങ്ങിയവ ഒത്തുചേരുമ്പോഴാണ് ഒരു പാട്ട് തലമുറകളെ അതിജീവിക്കുന്നത്. സംവിധായകരുടെ സംഘം, സംഗീത സംവിധായകന്റെ, ഗാന രചയിതാവിന്റെ, പിന്നെ അഭിനേതാക്കളുടെയും നൃത്ത സംവിധായകരുടെയും പിന്തുണ, ഒപ്പം വിശ്രമമില്ലാതെ പണിയെടുത്ത സിനിമാ സംഘം.. സ്നേഹം, പ്രാർഥനകൾ,” അദ്ദേഹം ട്വറ്ററിൽ കുറിച്ചു.
Post Your Comments