ലോകമെങ്ങും കോവിഡ് 19 പ്രതിസന്ധികള്‍ തുടരവെ ലോക്ഡൗണില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് ഭക്ഷണം നല്‍കുമെന്ന് പ്രഖ്യാപിച്ച് നടന്‍ വരുണ്‍ ധവാന്‍,, ഈ പ്രതിസന്ധി ഘട്ടത്തില്‍ വീടില്ലാത്തവരുടെ ദുരിതങ്ങള്‍ ഓര്‍ത്ത് തന്റെ ഹൃദയം വിങ്ങുകയാണെന്നും ആവശ്യക്കാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഭക്ഷണം നല്‍കുമെന്ന് വരുണ്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ഇന്ന് ”ലോക്ഡൗണില്‍ വീട്ടില്‍ കഴിയുന്ന ഓരോ ദിവസവും, ഈ പ്രതിസന്ധി ഘട്ടത്തില്‍ വീടില്ലാത്താവരുടെ ദുരിതം ഓര്‍ത്ത് എന്റെ ഹൃദയം വിങ്ങുകയാണ്,, വീടും ജോലിയും ഇല്ലാത്ത ദരിദ്രര്‍ക്ക് ഞാന്‍ ഭക്ഷണം നല്‍കും,, ജീവന്‍ പണയപ്പെടുത്തി പ്രവര്‍ത്തിക്കുന്ന എല്ലാവരോടും എനിക്ക് ആദരവുണ്ട്.
നമുക്ക് വേണ്ടി കഷ്ട്ടപ്പെടുന്ന ആശുപത്രികളിലെ ഡോക്ടര്‍മാര്‍ക്കും മെഡിക്കല്‍ സ്റ്റാഫുകള്‍ക്കും ഭക്ഷണം നല്‍കും,,താജ് പബ്ലിക് സര്‍വീസ് വെല്‍ഫെയര്‍ ട്രസ്റ്റ് വഴി ഭക്ഷണം വിതരണം ചെയ്യും ഇത് ഒരു ചെറിയ സ്റ്റെപ്പാണ്. എന്നാല്‍ ഇതുപോലുള്ള ഒരു പ്രതിസന്ധി ഘട്ടത്തില്‍, ഞങ്ങള്‍ ഓരോ സ്റ്റെപ്പും കണക്കാക്കേണ്ടതുണ്ട്. എനിക്ക് കഴിയുന്നതെല്ലാം തുടര്‍ന്നും ഞാന്‍ ചെയ്യും” എന്ന് വരുണ്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കി.
https://www.instagram.com/p/B-tQ5PxBa_9/?utm_source=ig_web_copy_link
Post Your Comments