BollywoodGeneralLatest News

നടിയ്ക്കും കുടുംബത്തിനും കോവിഡ് 19; ഫേസ്ബുക്ക് പോസ്റ്റ് ഹാക്ക് ചെയ്യപ്പെട്ടെന്ന് വെളിപ്പെടുത്തല്‍

വീട്ടിലുള്ള എല്ലാവര്‍ക്കും സുഖമാണ് അവര്‍ സുരക്ഷിതരുമാണ്. ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നതു പോലെ ഞങ്ങള്‍ക്കാര്‍ക്കും കൊറോണ ബാധിച്ചിട്ടില്ല

കൊറോണ വൈറസ് ലോകം മുഴുവന്‍ പറന്നു പിടിക്കുകയാണ്. നടി ഷെഫാലി ഷാ കോവിഡ് ബാധിതയാണെന്ന വിവരം ഞെട്ടലോടെയാണ് ആരാധകര്‍ അറിഞ്ഞത്. നടിയ്ക്കും കുടുംബത്തിനും കോവിഡ് 19 സ്ഥിരീകരിച്ചു എന്നായിരുന്നു ഷെഫാലിയുടെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവന്നത്. എന്നാല്‍ തനിക്ക് രോഗമില്ലെന്നും ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടതാണെന്നും അറിയിച്ച്‌ രംഗത്തെത്തിയിരിക്കുകയാണ് താരമിപ്പോള്‍. ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ഷെഫാലിയുടെ പുതിയ വെളിപ്പെടുത്തല്‍.

‘ ഞാന്‍ വളരെ സുഖമായിരിക്കുന്നു. ഈ സാഹചര്യം മറ്റുള്ളവരെ പോലെ ഞാനും കൈകാര്യം ചെയ്യുകയാണ്. വീട്ടിലുള്ള എല്ലാവര്‍ക്കും സുഖമാണ് അവര്‍ സുരക്ഷിതരുമാണ്. ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നതു പോലെ ഞങ്ങള്‍ക്കാര്‍ക്കും കൊറോണ ബാധിച്ചിട്ടില്ല” ഷെഫാലി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നും ഒരുപാട് മെസേജുകളാണ് ഇതേ തുടര്‍ന്ന് തനിക്ക് ലഭിച്ചതെന്നും താരം പങ്കുവയ്ക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button