ബോക്സ് ഓഫീസില്‍ വമ്പന്‍ ഹിറ്റ് സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് ഷാഫി. ‘കല്യാണരാമന്’ മുതല്‍ ‘ടൂ കണ്ട്രീസ്’ വരെ ആ ലിസ്റ്റ് നീളുമ്പോള്‍ തനിക്ക് ഇനിയും സാധ്യമാകാത്ത ഒരു സ്വപ്നത്തെക്കുറിച്ച് മനസ്സ് തുറക്കുകയാണ് ഷാഫി. മമ്മൂട്ടിയും ജയറാമും ദിലീപും പൃഥ്വിരാജുമൊക്കെ ഷാഫി ചിത്രങ്ങളില്‍ നായകന്മാരായി അഭിനയിച്ചിട്ടുണ്ടെങ്കിലും ഒരു മോഹന്‍ലാല്‍ സിനിമ ചെയ്യാന്‍ ഷാഫിക്ക് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി അത്തരമൊരു ആലോചനയുണ്ടെന്നും ഷാഫി ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ തുറന്നു പറയുന്നു. ബിജു മേനോന് നായകനായ ‘ഷെര്‍ലക് ടോംസ്’ ആണ് ഷാഫി അവസാനമായി ചെയ്ത ചിത്രം.
‘എനിക്ക് എല്ലായിടത്ത് നിന്നും നേരിടേണ്ടി വരുന്ന ഒരു ചോദ്യമുണ്ട്, ലാലേട്ടനൊപ്പം എന്നാണ് ഒരു സിനിമ ചെയ്യുന്നതെന്ന്? മമ്മുക്കയുമായി മൂന്നോ നാലോ സിനിമകള്‍ ചെയ്തിട്ടുണ്ട്. ദിലീപിനെ വെച്ചും പൃഥ്വിരാജിനെ നായകനാക്കിയും സിനിമ ചെയ്തിട്ടുണ്ട്. പക്ഷെ ലാലേട്ടനെ നായകനാക്കി ഒരു സിനിമ ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ പത്ത് വര്‍ഷമായി അതിനു ശ്രമിക്കുന്നുണ്ട്. ഇപ്പോള്‍ പല കഥകളും പ്ലാന്‍ ചെയ്യുന്നുണ്ട് ഇതില്‍ ഏതെങ്കിലും കഥ ലാലേട്ടന് ഇഷ്ടമാകുമെന്ന് കരുതുന്നു. അത് കൊണ്ട് തന്നെ ഒരു മോഹന്‍ലാല്‍ സിനിമ ചെയ്യാന്‍ ഞാന്‍ ഇനിയും ശ്രമിച്ചു കൊണ്ടേയിരിക്കും’.ഷാഫി പറയുന്നു.
Post Your Comments