രാജ്യത്ത് ലോക്ക്ഡൗൺ തുടരുന്നതിനാൽ മദ്യം കിട്ടാത്തതിനെ തുടർന്ന് ഉറക്കഗുളിക കഴിച്ച നടി മനോരമയുടെ മകന് ഭൂപതി ആശുപത്രിയില്‍. അമിത അളവില്‍ ഉറക്കഗുളികകള്‍ കഴിച്ച് ആരോഗ്യം വഷളായതിനെത്തുടര്‍ന്നാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നതെന്നാണ് സൂചന. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലാണ് ഇയാള്‍ ചികിത്സയിലുള്ളതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കൊറോണ പ്രതിസന്ധികളെ തുടര്‍ന്നാണ് രാജ്യം സമ്പൂര്‍ണമായും ലോക്ഡൗണ്‍ ചെയ്തത്. ഇതോടെ മദ്യ ഷോപ്പുകളും ബാറുകളും അടച്ചു. . മദ്യം കിട്ടാത്തതിാനാല് തമിഴ്നാട്ടില്‍ പെയിന്റും വാര്‍ണിഷും കഴിച്ച് മൂന്നുപേര്‍ മരിച്ച വാര്‍ത്തയും കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. വിവാഹമോചിതനായ ഇയാൾ മകനുമൊത്ത് സിനിമാജീവിതവുമായി കഴിഞ്ഞുകൂടുകയായിരുന്നു.
Post Your Comments