മൂന്നു പതിറ്റാണ്ടിന് ശേഷം രാമായണം വീണ്ടും തിരിച്ചെത്തിരിക്കുകയാണ്. ഇത്തരമൊരു തിരിച്ചു വരവ് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് പരമ്പരയിലെ താരങ്ങൾ. ലോക്ക് ഡൗണിനോടനുബന്ധിച്ചാണ് ദൂരദർശനിൽ രാമായണം പുനസംപ്രേഷണം തുടങ്ങിയത്. ഇന്ന് പരമ്പരയിലെ പ്രധാന കഥപാത്രങ്ങളെ അവതരിപ്പിച്ച (അരുൺ ഗോവിൽ) ശ്രീരാമന് 61 വയസും സീതയ്ക്ക് (ദീപ്തി ചിഹാലിയ) 54 വയസും ലക്ഷ്മണന് (സുനിൽ ലാഹിരി) 59 വയസും ആയിരിക്കുകയാണ്.
അതേസമയം രാമായണം വീണ്ടും സംപ്രേഷണം ചെയ്യുമ്പോൾ കഴിഞ്ഞയാഴ്ച ഗൂഗിളിൽ രാജ്യം തിരഞ്ഞതിൽ മുന്നിലെത്തിയ വിഷയങ്ങളിലൊന്ന് രാമായണവും പ്രിയതാരങ്ങളുമായിരുന്നു. ഇതോടെ ഗൂഗിളിലും രാമായണവും താരങ്ങളും ട്രെൻഡായി. താരങ്ങളുടെ ഇന്നത്തെ രൂപവും വിശേഷങ്ങളുമെല്ലാം പ്രേക്ഷകർ തിരഞ്ഞു തുടങ്ങി. ആദ്യത്തെ രണ്ട് എപ്പിസോസുകളുടെ രണ്ടു നേരം വീതമുള്ള പ്രദർശനം 170 മില്യൺ ആൾക്കാരാണ് കണ്ടത്. 2015 ന് ശേഷം ഹിന്ദി വിനോദ ചാനലുകളിൽ ഏറ്റവും റേറ്റിങ്ങാണെന്ന് പ്രസാർ ഭാരതി COO ശശി ശേഖർ ട്വിറ്ററിൽ കുറിച്ചു. രാമായണത്തിന്റെ വിജയത്തോടെ ശക്തി മാനടക്കമുള്ള പരമ്പരകളും പുനസംപ്രേഷണത്തിനൊരുങ്ങുകയാണ്.
Post Your Comments