ലോക്ക് ഡൗൺ കാലത്ത് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങായ കൊറിയൻ അതിഥിയാണ് ഡാൽഗോണ കോഫി. ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം എവിടെ നോക്കിയാലും ഡാൽഗോണ കോഫിയുടെ വിശേഷങ്ങൾ തന്നെയാണ്. ഇപ്പോഴിതാ ഡാൽഗോണ വീട്ടിൽ പരീക്ഷിച്ച് വിജയിച്ച സന്തോഷം ആരാധകരുമായി പങ്കിടുകയാണ് നവ്യ നായർ.
വീട്ടിൽ വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഡാൽഗോണയ്ക്ക് ഏറെ ആരാധകരാണ് ഉള്ളത്. കോഫി പൗഡർ, പഞ്ചസാര, പാൽ, ഐസ് ക്യൂബ്സ് എന്നിവ ചേർത്താണ് ഡാൽഗോണ കോഫി തയ്യാറാക്കുന്നത്. കോഫി പൗഡർ, രണ്ട് ടേബിൾ സ്പൂൺ പഞ്ചസാര, 2 ടേബിൾ സ്പൂൺ ചൂട് വെള്ളം എന്നിവ നല്ലതുപോലെ മിക്സ് ചെയ്ത ശേഷം ഇലക്ട്രിക് ബീറ്റർ ഉപയോഗിച്ച് മൂന്നു നാല് വട്ടം ബീറ്റ് ചെയ്യുക. ഒരു ഗ്ലാസ്സിൽ ഐസ്ക്യൂബ് ഇട്ടശേഷം മുക്കാൽ ഭാഗം തണുത്ത പാൽ ഒഴിക്കാം. മുകളിലായി ഉണ്ടാക്കിയ കോഫീ ക്രീം വയ്ക്കുകയാണ് ചെയ്യുന്നത്. തന്റേതായ ചില ടിപ്സ് കൂടെ പോസ്റ്റിനൊപ്പം നവ്യ പങ്കുവയ്ക്കുന്നുണ്ട്.
Post Your Comments