ബോളിവുഡ് നിര്‍മ്മാതാവും സംവിധായികയുമായ ഏക്ത കപൂറിനെതിരെ നടനും നിര്‍മ്മാതാവുമായ മുകേഷ് ഖന്ന രംഗത്ത്, നടന്‍ നിര്‍മ്മിച്ച് അഭിനയിച്ച സീരിയല്‍ ‘ശക്തിമാന്’ സീക്വല്‍ ഒരുക്കുന്ന കാര്യം അദ്ദേഹം പങ്കുവച്ചിരുന്നു,
പിന്നാലെയാണ് ശക്തിമാന്റെ പുതിയ വേര്‍ഷന്‍ ഏക്തയുടെ മഹാഭാരതത്തെ പോലെയാകില്ലെന്ന് മുകേഷ് വ്യക്തമാക്കിയത്.
വൃത്തിയായി ”ചുമലില്‍ ടാറ്റൂ അടിച്ച ദ്രൗപതിയെയാണ് മോഡേണ്‍ ആളുകള്‍ക്കായി ഏക്ത ഒരുക്കിയത്,, എന്നാല്‍ സംസ്‌ക്കാരം ഒരിക്കലും മോഡേണ്‍ ആകില്ല,, സംസ്‌ക്കാരത്തെ മോഡേണ്‍ ആക്കാന്‍ തുടങ്ങുന്ന ദിവസം തന്നെ അത് നശിക്കുന്നു,, സീരിയലിന്റെ പേര് ‘ക്യൂന്‍കി ഗ്രീക്ക് ഭി കഭി ഹിന്ദുസ്ഥാനി തേ’ (കാരണം ഗ്രീക്കും ഒരിക്കല്‍ ഇന്ത്യനായിരുന്നു) എന്നായിരുന്നെങ്കില്‍ ഏക്ത ഒരുക്കിയ മഹാഭരത് സീരിയല്‍ ഞാന്‍ അംഗീകരിച്ചേനെ.”
ഇതെല്ലാം കൂടാതെ ”അവര്‍ ഭീഷ്മ പ്രതിജ്ഞ തന്നെ മാറ്റിക്കളഞ്ഞു,, സത്യവതിയെ ദുഷ്ട കഥാപാത്രമായാണ് ചിത്രീകരിക്കുന്നത്,, വ്യാസ മുനിയേക്കാള്‍ മിടുക്കരാകാനാണ് അവര്‍ ശ്രമിച്ചത്,, രാമയണം, മഹാഭാരതം എന്നിവ മിത്തുകളല്ല, നമ്മുടെ ചരിത്രമാണ്” എന്ന് മുകേഷ് ഖന്ന പറഞ്ഞു.
എന്നാൽ 2008ല്‍ അനിതാ ഹസ്‌നന്ദാനിയെ ദ്രൗപതിയാക്കി ‘കഹാനി ഹമാരേ മഹാഭാരത് കി’ എന്ന സീരിയല്‍ ഒരുക്കിയിരുന്നു,, ജൂലൈ 7ന് ആരംഭിച്ച സീരിയല്‍ 2008 നവംബര്‍ 6ന് അവസാനിപ്പിച്ചിരുന്നു.
Post Your Comments