CinemaGeneralLatest NewsMollywoodNEWS

എനിക്ക് കത്തെഴുതിയവർക്ക് ഞാൻ കൂലിക്കത്തെഴുതിയിട്ടുണ്ട്, അവര് കാശ് കൊടുക്കട്ടേന്ന് വിചാരിച്ചു; തുറന്ന് പറച്ചിലുമായി കുഞ്ചാക്കോ ബോബൻ

സ്വന്തം രക്തത്തിൽ എഴുതിയ പ്രണയലേഖനങ്ങൾ വരെ

പ്രശസ്ത സംവിധായകൻ ഫാസില്‍ സംവിധാനം ചെയ്ത അനിയത്തി പ്രാവ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച അന്നു മുതല്‍ ഇന്നു വരെയും കുഞ്ചാക്കോയ്ക്ക് ചോക്ലേറ്റ് ബോയ് പരിവേഷമാണുള്ളത്.

തന്റെ സിനിമയിലെ ആദ്യകാലത്ത് ആരാധികമാരുടെ പ്രണയലേഖനങ്ങൾ മൂലം താൻ വലഞ്ഞിട്ടുണ്ടെന്നാണ് നടൻ അടുത്തിടെ പറഞ്ഞത്.

താൻ സിനിമയിലെത്തിയപ്പോൾ വീട്ടിലേക്ക് കത്തുകളുടെ പ്രവാഹമായിരുന്നു,, ക്രിസ്മസിനും ബർത്ത്ഡേക്കും ചാക്കുകണക്കിന് കത്തുകൾ വരും,, അതിൽ ഭൂരിഭാഗവും പ്രണയലേഖനങ്ങളായിരുന്നു,, അതിൽ സ്വന്തം രക്തത്തിൽ എഴുതിയ പ്രണയലേഖനങ്ങൾ വരെ നിരവധിയുണ്ട്.

പക്ഷേ ആദ്യകാലത്തൊക്കെ എല്ലാ കത്തുകൾക്കും ഞാൻ മറുപടി അയയ്ക്കാറുണ്ട്,, പിന്നീട് അത് വലിയ ബാദ്ധ്യതയും ചെലവേറിയ പരിപാടിയും ആയി,, ഫോട്ടോ ആവശ്യപ്പെട്ട് കത്തയയ്ക്കുന്നവർക്ക് ഞാൻ തിരിച്ച് കൂലിക്കത്തയച്ചിട്ടുണ്ട്കത്ത് കിട്ടുന്നവർ കാശ് കൊടുക്കട്ടെ എന്ന് വിചാരിച്ചു.

shortlink

Related Articles

Post Your Comments


Back to top button