എംകെ അര്ജുനന് എന്ന സംഗീത പ്രതിഭയുടെ വിയോഗം ഗാനാസ്വാദകരുടെ മനസ്സില്‍ വലിയ ഒരു നീറ്റലായി നില കൊള്ളുമ്പോള്‍ അതുല്യ പ്രതിഭയെ അവസാനമായി ഒരു നോക്ക് കാണാന്‍ കഴിയാത്തതിന്റെ സങ്കടം പങ്കുവയ്ക്കുകയാണ് എംകെ അര്‍ജുനന്റെ ഈണങ്ങളില്‍ പാടി ഉയര്‍ന്ന ഗാനഗന്ധര്വന് കെജെ യേശുദാസ്.
അര്ജുനന് മാഷിനെക്കുറിച്ച് ഡോക്ടര്‍ കെജെ യേശുദാസ്
‘വീണ്ടും കേള്‍ക്കുമ്പോള്‍ പുതുമ തോന്നുന്നതാണ് അദ്ദേഹത്തിന്റെ ഓരോ പാട്ടും. ശാസ്ത്രീയ സംഗീത ജ്ഞാനം പാട്ടുകളുടെ ഈണത്തിലും വ്യക്തമായിരുന്നു. ആശ്രമ ജീവിതത്തിന്റെ സ്വാധീനം കൊണ്ടായിരുന്നിരിക്കണം സന്യാസി തുല്യമായിരുന്നു അദ്ദേഹത്തിന്റെ ജീവിതവും. സന്യാസി സംഗീതജ്ഞന് എന്നാണ് ഞങ്ങള്‍ വിശേഷിപ്പിക്കുക. അര്‍ഹിക്കുന്ന അംഗീകാരങ്ങള്‍ യേശുദാസ് എന്ന സംഗീത പ്രതിഭയെ തേടിയെത്തിയോ എന്ന് സംശയമാണ്.പക്ഷെ ആസ്വാദക ഹൃദയങ്ങളിലുള്ള ഉന്നത സ്ഥാനം എല്ലാ അംഗീകാരങ്ങള്‍ക്കും മുകളിലായുണ്ട്. പ്രിയപ്പെട്ട പലര്‍ക്കും അവസാനമായി കാണാന്‍ കഴിയാത്ത പ്രത്യേക സാഹചര്യത്തിലാണ് മാഷ് വിടപറയുന്നത്. അമേരിക്കയിലുള്ള എനിക്കുമുണ്ട് ആ വലിയ സങ്കടം. ഈ കാലവും കടന്നുപോകുമെങ്കിലും അര്‍ജുന സംഗീതം എക്കാലവും ഇവിടെയുണ്ടാകും. ഏറ്റവും പ്രിയപ്പെട്ട അര്ജുനന് മാഷിന് മനസ്സ് കൊണ്ട് പ്രണാമം’.
മനോരമ ദിനപത്രത്തിലെ കാഴ്ചപ്പാട് പേജില്‍ നിന്ന്
Post Your Comments