പ്രശസ്ത ബോളിവുഡ് നിര്‍മ്മാതാവ് കരീം മൊറാനിക്കും കോവിഡ് 19 സ്ഥിരീകരിച്ചു, മക്കളായ ഷാസ, സോയ എന്നിവര്‍ക്ക് ആദ്യം രോഗം സ്ഥിരീകരിച്ചിരുന്നു,, പിന്നാലെ നടത്തിയ ടെസ്റ്റിലാണ് കരീം മൊറാനിക്കും കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്,, മൂവരും മുംബൈയിലെ നാനാവതി ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ആദ്യ വാരമാണ് മകള്‍ ഷാസ ശ്രീലങ്കയില്‍ നിന്നും മടങ്ങിയെത്തിയത്,, രോഗലക്ഷണങ്ങളൊന്നും കാണിച്ചിരുന്നില്ലെങ്കിലും കഴിഞ്ഞ തിങ്കളാഴ്ച ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുകയായിരുന്നു ,, തുടര്‍ന്ന് കൊറോണ പോസിറ്റീവാണെന്ന് പരിശോധനയില്‍ വ്യക്തമായി.
എന്നാൽ പിന്നീട് ബോളിവുഡ് നടിയും മൂത്തമകളുമായ സോയെയും രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് അഡ്മിറ്റ് ചെയ്യുകയായിരുന്നു,, താരത്തിനും കോവിഡ് പോസിറ്റീവെന്ന് സ്ഥിരീകരിച്ചു,, മാര്‍ച്ച് പകുതിയോടെയായിരുന്നു രാജസ്ഥാനില്‍ നിന്നും സോയ മുംബൈയിലെത്തിയത്.
നാളുകളായി കുടുംബം സ്വയം ഐസൊലേഷനിലായിരുന്നു,, ‘ചെന്നൈ എക്സ്പ്രസ്’, ‘ഹാപ്പി ന്യൂയര്‍’, ‘ദില്‍വാലെ’ എന്നീ ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ നിര്‍മ്മാതാവാണ് കരീം മൊറാനി.
Post Your Comments