കൊറോണ വൈറസ് ബാധിച്ച് പ്രശസ്ത അമേരിക്കന്‍ ഗായകന്‍ ജോണ്‍ പ്രൈന്‍ അന്തരിച്ചു. 73 വയസ്സായിരുന്നു. വൈറസ് ബാധിച്ച് ചികിത്സയിലായിരുന്ന പ്രൈന്‍ ഇന്നലെയാണ് മരിച്ചത്. രാജ്യത്തെ ഏറ്റവും പ്രശസ്ത ഫോക് സംഗീതജ്ഞരിലൊരാളായിരുന്നു പ്രൈന്‍.
1946ല്‍ ഇല്ലിനോയിയില്‍ ജനിച്ച പ്രൈനിന്റെ സംഗീതയാത്രയുടെ തുടക്കം തന്റെ പ്രിയപ്പെട്ട ഗിറ്റാറില്‍ നിന്നായിരുന്നു.1971ല്‍ ആദ്യ ഹിറ്റ് ആല്‍ബം പുറത്തിറക്കി. പ്രതിരോധത്തിന്റെയും പ്രതിഷേധത്തിന്റെയും സ്വരമായിരുന്നു പ്രൈനിന്റെ ഗാനങ്ങള്‍. വിയറ്റ്‌നാം യുദ്ധത്തിനെതിരേ രചിച്ച ഗാനം അമേരിക്കയില്‍ ഓള്‍ടൈം ഹിറ്റായിരുന്നു. ഗാനരചയിതാവും ഗായകനുമായ പ്രൈന്‍ രണ്ടുമാസം മുമ്പാണ് സമഗ്രസംഭാവനയ്ക്കുള്ള ഗ്രാമി പുരസ്‌കാരം നേടിയത്. രണ്ടു തവണ അര്‍ബുദരോഗവും അദ്ദേഹത്തിന് പിടിപെട്ടിരുന്നു.
Post Your Comments