BollywoodCinemaGeneralLatest NewsNEWS

കങ്കണയെ മാറ്റി ശ്രീദേവി ബം​ഗ്ലാവിലേക്ക് പ്രിയാ വാര്യരെ കൊണ്ടുവന്നു, അതിനൊരു കാരണമുണ്ട്; സംവിധായകൻ

ചിത്രത്തെക്കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ് സംവിധായകൻ

വൻ ഹിറ്റായ അഡാര്‍ ലൗ ഫെയിം പ്രിയ വാര്യര്‍ ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുന്ന ശ്രീദേവി ബംഗ്ലാവിന്റെ ചിത്രീകരണം തുടങ്ങി കുറച്ച് കഴിഞ്ഞപ്പോൾ തന്നെ ചില വിവാദങ്ങളും തലപ്പൊക്കിയിരുന്നു,, സിനിമയുടെ പേരും അതിലെ ടൈറ്റിൽ കഥാപാത്രം സിനിമാ നടിയായി എന്നതും ട്രെയിലറിൽ ബാത്ത് ടബ്ബ് സീൻ വന്നതുമെല്ലാം ചിത്രം അന്തരിച്ച നടി ശ്രീദേവിയുടെ ബയോപിക് ആണെന്നുള്ള തരത്തിൽ ചർച്ചകൾ നടക്കുകയും വിവാദമാവുകയും ചെയ്തു.

പ്രിയ നായികയായെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മലയാളിയായ പ്രശാന്ത് മാമ്പുള്ളിയാണ്,, ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ് അദ്ദേഹം.

അത്ര വലിയ താരനിരയുള്ള ചിത്രമായിരുന്നില്ല ശ്രീദേവി ബംഗ്ലാവ്,, പ്രിയയെ നായികയാക്കിയ സമയത്ത് അവരുട ആദ്യ ചിത്രം റിലീസ് ചെയ്തിരുന്നില്ല,, ആദ്യം കങ്കണ റണാവത്തിനെ വച്ചാണ് ഈ ചിത്രം ചെയ്യാമെന്ന് കരുതിയിരുന്നത്, പിന്നീടാണ് ചെറിയ രീതിയിൽ ആ പടത്തിനെ സമീപിക്കുന്നത്.

എന്നാൽ പക്ഷേ ശ്രീദേവിയുടെ ബയോപിക് എന്ന രീതിയിൽ ചർച്ചകളും വിവാദങ്ങളും ആയതോടെ പടം ശ്രദ്ധിക്കപ്പെട്ടു,, ഒരു പരിധി വരെ ഈ ചിത്രം കുറച്ചാളുകൾ അറിയാൻ കാരണമായി, പക്ഷേ പിന്നീട് ബോണി കപൂർ ഞങ്ങൾക്ക് ലീഗൽ നോട്ടീസ് അയക്കുകയും സ്റ്റേ കൊണ്ടുവരികയും ചെയ്തു,, ടൈറ്റിലിൽ ശ്രീദേവി എന്ന് ഉപയോഗിക്കാൻ പാടില്ല എന്നതായിരുന്നു പ്രധാന നിർദേശം. അതുകൂടി ആയപ്പോൾ ചിത്രം വീണ്ടും ചർച്ചയായി. അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button