കഴിഞ്ഞ വര്‍ഷം ചൈനയിലെ വുഹാനില്‍ വന്യമൃഗങ്ങളെ വില്‍ക്കുന്ന മാര്‍ക്കറ്റില്‍നിന്നാണ് കൊറോണ വൈറസ് വ്യാപനം ആദ്യമായി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത് ഇപ്പോൾ ലോകത്ത് മുഴുവൻ ഭീതിയിലാക്കിയിരിക്കുകയാണ്. ലോകത്ത് 1,430,141 പേർക്കാണ് ഇപ്പോൾ കോവിഡ് ബാധിച്ചിരിക്കുന്നത്. 82119- പേരാണ് ലോകത്ത് മരിച്ചിരിക്കുന്നത്. കേരളത്തിൽ 336- പേർക്കാണ് കോവിഡ് ബാധിച്ചിരിക്കുന്നത്. രണ്ട് പേരാണ് കേരളത്തിൽ രോഗം ബാധിച്ച് മരിച്ചിരിക്കുന്നത്.
ഇപ്പോഴിതാ ചൈനയിൽ ഒരു പിണറായി വിജയനോ ശൈലജോ ടീച്ചറോ ഉണ്ടായിരുന്നുവെങ്കിൽ ഇന്ന് ലോകത്തിന് ഈ ദുരവസ്ഥ വരില്ലായിരുന്നുവെന്ന് പറയുകയാണ് സംവിധായകൻ സിദ്ദിഖ്. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
‘ചൈനയിലെ മന്ത്രി സഭയിൽ ഒരു സഖാവ് പിണറായി വിജയനോ ഒരു ശൈലജ ടീച്ചറോ ഉണ്ടായിരുന്നു എങ്കിൽ ലോകത്തിന് ഇന്നീ ദുര അവസ്ഥ വരില്ലായിരുന്നു.’–സിദ്ദിഖ് കുറിച്ചു. സിദ്ദിഖിന്റെ കുറിപ്പ് ഇതിനോടകം തന്നെ നിരവധി പേരാണ് ഏറ്റെടുത്തിരിക്കുന്നത്.
Post Your Comments