താന്‍ വിഷാദ രോഗത്തില്‍ ആണെന്നും മാനസികാരോഗ്യകേന്ദ്രത്തില്‍ ചികിത്സയിലാണെന്നുമുള്ള വെളിപ്പെടുത്തലുമായി പ്രമുഖ നടിയും ഗായികയുമായ സെലീന ഗോമസ്. പാശ്ചാത്യ സംഗീത പ്രേമികളുടെ പ്രിയ താരം ജസ്റ്റിന്‍ ബീബറുടെ മുന്‍ കാമുകിയാണ് സെലീന ഗോമസ്. വിഷാദത്തിനു സമാനമായ ബൈപോളാര്‍ രോഗമാണ് തനിക്കെന്നു സെലീന പറയുന്നു. ഇന്‍സ്റ്റഗ്രാമില്‍ ആരാധകരുമായി നടത്തിയ സംഭാഷണത്തിനിടയിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.
‘കുറച്ചു ദിവസങ്ങള്‍ക്കു മുമ്ബ് അമേരിക്കയിലെ പ്രശസ്തമായ മക്ലീന്‍ ആശുപത്രിയില്‍ ചെന്നിരുന്നു. എനിക്കുള്ള പ്രശ്‌നങ്ങള്‍ അവിടുത്തെ ഡോക്ടറുമായി സംസാരിച്ചു. അങ്ങനെയാണ് രോഗം തിരിച്ചറിഞ്ഞത്. അതേക്കുറിച്ച് അറിഞ്ഞത് എനിക്ക് സഹായകമായി. പേടിയൊന്നും തോന്നിയില്ല. എന്നാല്‍ ആളുകള്‍ ഇത് കേള്‍ക്കുമ്ബോള്‍ ഭയക്കുമെന്ന് തോന്നുന്നു. ചെറുപ്പത്തില്‍ എനിക്ക് ഇടിവെട്ട് പേടിയായിരുന്നു. അങ്ങനെയിരിക്കെ അമ്മ എനിക്ക് ഇടിവെട്ടിനെക്കുറിച്ചുള്ള ചില പുസ്തകങ്ങള്‍ കൊണ്ടുത്തന്നു. അവ വായിച്ച് വായിച്ച് അമ്മ പറഞ്ഞപോലെ തന്നെ എന്റെ ഭയമെല്ലാം പോയി. അതുപോലെ ഇന്ന് ഞാന്‍ ഈ രോഗത്തെക്കുറിച്ച് അറിയുന്നതോടെ മനസ്സിലെ ഭയമെല്ലാം പോകുന്നു.’ സെലീന പങ്കുവച്ചു.
ലോകമെങ്ങും പടര്‍ന്നു പിടിക്കുന്ന കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി തന്റെ സമ്ബാദ്യത്തിലെ ചെറിയ അംശം ആശുപത്രികള്‍ക്ക് നല്‍കുമെന്നും ഗായിക പറയുന്നു.
Post Your Comments