CinemaGeneralLatest NewsMollywoodNEWS

ഞാൻ എന്റെ പേജിൽ ഇഷ്ടമുള്ളത് ഇടും, ബിഗ് ബോസ് താരം പ്രദീപ് ചന്ദ്രനെ പെജ്മാൻ ബസേഗിയുമായി  ഉപമിച്ച് ആർ ജെ രഘു

ഇത് കൊണ്ടൊന്നും ഞാൻ നിർത്തില്ല, ഇത് എനിക്ക് കൂടുതൽ എഴുതാനുള്ള പ്രേരണയാണ് നൽകുന്നത്

ബിഗ് ബോസിലെ ഓരോ താരങ്ങളെയും ഓരോ പ്രശസ്‌തരായ താരങ്ങളുമായി ഉപമിച്ചിരിക്കുകയാണ് ആർ ജെ രഘു. ഓരോ ദിവസവും ഓരോ മത്സരാര്‍ഥിയെ കുറിച്ചാണ് പറയാറുള്ളത്. ഇത്തവണ പ്രദീപ് ചന്ദ്രനെക്കുറിച്ചാണ് താരം പറയുന്നത്. ഒപ്പം വിമർശനങ്ങൾക്ക് മറുപടിയും താരം നൽകുന്നുണ്ട്. പുറത്ത് ഇവരുമായി പഴയപോലെ കമ്പനി ആകണം എങ്കിൽ ഇവരുടെ പിന്തുണ ആവശ്യം ആണ്. അതുകൊണ്ടാണ് താങ്കൾ കഷ്ടപ്പെട്ട് പോസ്റ്റ് ഇടുന്നത് എന്നാണ് ഒരാൾ പോസ്റ്റിന് കമന്റ് നൽകിയത്. ഉടൻ തന്നെ മറുപടിയുമായി താരം എത്തുകയും ചെയ്തു. ഞാൻ എന്റെ പേജിൽ ഇഷ്ടമുള്ളതല്ലേ ഇടേണ്ടത്. ഇവരിൽ ആരെ സുഖിപ്പിച്ചാൽ കാര്യം നടക്കും. എന്ത് നടക്കും? അല്ല എനിക്ക് എന്താണ് നടത്താൻ ഉള്ളത്. നിങ്ങൾക്ക് എന്നെ അറിയോ? ഇത് കൊണ്ടൊന്നും ഞാൻ നിർത്തില്ല. ഇത് എനിക്ക് കൂടുതൽ എഴുതാനുള്ള പ്രേരണയാണ് നൽകുന്നത്. എന്നെ മോട്ടിവേറ്റ് ചെയ്യുന്നതിന് നന്ദി എന്നാണ് രഘു പറയുന്നത്.

കുറിപ്പിന്റെ പൂർണരൂപം…………………………

ടെഹറാനിലെ ആസാദി ടവറിനു സമീപം ആബിദ് ഹമീനി എന്ന നാടക നടനായ മുത്തച്ഛന്റെ കൈപിടിച്ച് നടന്ന ബാല്യം , ഇറാൻ റവല്യൂഷൻ വാറിൻ്റെ സമയത്തു തലസ്ഥാന നഗരം വിട്ടു പോകേണ്ടി വന്ന ‘പെജ്മാൻ’ വിദ്യാഭ്യാസവും , കലയും എല്ലാം വളർത്തി എടുത്തത് ചെറു പ്രായത്തിൽ .സാമ്പത്തിക അസ്ഥിരതാവസ്ഥയി ആടിയുലഞ്ഞ ഇറാൻ്റെ അവസ്ഥ കണ്ട് കലാകാരനാവാനുള്ള ഉദ്ദേശം പെജ്മാൻ മാറ്റിവെച്ചു . മൈനിങ് (ഖനനം )ടെക്കനോളജിയിൽ സ്‌പെഷൽ ബിരുദം എടുത്തു പെജ്മാൻജോലിക്കു ശ്രമിച്ചു മൈനിങ് മേഖലയിൽ തരക്കേടില്ലാത്ത ജോലി സമയത്താണ് പെജ്മാൻസിനിമയിലേക്ക് കയറുന്നത്‌ . സിനിമകൾ വളരെ കുറച്ചു മാത്രം റിലീസ് ആവുന്ന ഇറാൻ ഫിലിം മാർക്കെറ്റിൽ നിന്ന് ഇറാനിലെ ടെലിവിഷൻ രംഗത്തേക്ക്‌ പെജ്മാൻനടന്നു കയറി .കടുത്ത നിയന്ത്രങ്ങൾ ഉള്ള ഇറാനിലെ വിനോദ മേഖലയിൽ കുടുംബങ്ങളുടെ പ്രിയ നടനാണ് പെജ്മാൻ, സീരിയലും , റിയാലിറ്റി ഷോകളും , സിനിമകളും അടങ്ങുന്ന പെജ്മാൻ ബസേഗിയെ മിസ്റ്റർ കൂൾ എന്നാണ് അറിയപ്പെടുന്നത് .നടൻ സാമൂഹ്യ പ്രവർത്തകനായും സന്ധി സംഭാഷകനും കൂടിയാണ് പെജ്മാൻ, അമേരിക്ക ഇറാനെ ഉപരോധിച്ച ശേഷം നടന്ന പല സന്ധി സംഭാഷണങ്ങളിലും ഞങ്ങളുടെ ഭാഗത്തു നിന്ന് സംവദിക്കാൻ പെജ്മാൻ ഉണ്ടായിരുന്നു . ഇന്ന് ഇറാനിലെ അറിയപ്പെടുന്ന കലാകാരനും , കുടുംബ പ്രേക്ഷകരുടെ പ്രിയതാരവും ,ആധുനിക ഇറാൻ സിനിമയുടെ മുഖവുമാണ് പെജ്മാൻ. മിസ്റ്റർ കൂൾ കലാകാരനായ പ്രദീപും മലയാള സിനിമയുടെ വർണ ലോകത്തെ പെജ്മാൻ ആവട്ടെ ഏന് ആശംസിക്കുന്നു

shortlink

Related Articles

Post Your Comments


Back to top button