ഹാസ്യ വേഷങ്ങളിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായി മാറിയ കലിംഗ ശശി ഹോളിവുഡ് ചിത്രത്തിലും തന്റെ സാന്നിധ്യംഅറിയിച്ചിട്ടുണ്ട്. സ്റ്റീവൻ സ്പീൽബെർഗ് നിർമിച്ച, ആക്ഷൻ സൂപ്പർതാരം ടോം ക്രൂസ് നായകനായ ചിത്രത്തില്‍ 2015 ലാണ് അഭിനയിച്ചത്. എന്നാല്‍ ഈ ചിത്രം പ്രദര്‍ശനത്തിനു എത്തിയിട്ടില്ല.
കമൽ സംവിധാനം ചെയ്ത ‘ഗദ്ദാമ’യുടെ ചിത്രീകരണം ദുബായിൽ നടക്കുമ്പോഴാണ് കലിംഗ ശശിയെത്തേടി ഹോളിവുഡ്ഡിന്റെ വിളി വന്നത്. ടോംക്രൂയിസ് നായകനാവുന്ന ചിത്രത്തിൽ ബൈബിൾ കഥാപാത്രമായ യൂദാസിന്റെ വേഷത്തിനായി നടത്തിയ അന്വേഷണത്തിനു ഇടയിലാണ് ദുബായിലെ പ്രൊഡക്ഷൻ കമ്പനി ശശിയുടെ ചിത്രം അയച്ചുനൽകിയത്.
താമസിച്ചിരുന്ന ഹോട്ടലിനു മുകളിൽ ദിവസവും രാവിലെ ഹെലികോപ്ടർ വന്ന് അദ്ദേഹത്തെ ലൊക്കേഷനിൽ എത്തിക്കുകയായിരുന്നുവെന്നു ഒരിക്കൽ കലിംഗശശി വെളിപ്പെടുത്തിയിരുന്നു. മലയാളത്തിലെ സൂപ്പർതാരങ്ങളേക്കാൾ ഉയർന്ന പ്രതിഫലമാണ് ആ ഒറ്റച്ചിത്രത്തിലൂടെ ശശിയെത്തേടിയെത്തിയത്. കമ്പനിയുമായുള്ള കരാർപ്രകാരം വിവരങ്ങൾ വെളിപ്പെടുത്തരുതെന്ന കാരണത്താൽ അദ്ദേഹം സിനിമയുടെ പേരോ സംവിധായകന്റെ പേരോ പുറത്തറിയിച്ചിരുന്നില്ല.
അജുവർഗീസാണ് കലിംഗശശി സ്റ്റീവൻ സ്പീൽബർഗ് സിനിമയിൽ ടോംക്രൂസിനൊപ്പം അഭിനയിച്ചെന്ന കാര്യം സമൂഹമാധ്യമം വഴി നാല് വര്‍ഷം മുന്‍പ് പുറത്തുവിട്ടത്.
Post Your Comments