സംസ്ഥാനത്ത് മാസ്ക്കുകളുടെ കുറവ് പരിഹരിക്കാൻ മികച്ച മുന്നൊരുക്കങ്ങളാണ് സർക്കാർ നടത്തിയത്. ധാരാളമായി വിറ്റുപോകുന്നത് കൊണ്ട് സംസ്ഥാനത്ത് സുരക്ഷാ മാസ്‌ക്കുകള്‍ക്ക് ക്ഷാമമാണ്. മെഡിക്കല്‍ സ്‌റ്റോറുകള്‍ വഴിയായിരുന്നു നേരത്തെ മാസ്‌ക്കുകള്‍ വിതരണം ചെയ്തിരുന്നത്. സംസ്ഥാനത്ത് മാസ്ക്കുകളുടെ കുറവ് പരിഹരിക്കാന്‍ മികച്ച മുന്നൊരുക്കങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. വീട്ടില്‍ നിന്നും തയ്യാറാക്കുന്ന മാസ്‌ക്കുകള്‍ യുവജന സംഘടനകളും സന്നദ്ധ പ്രവര്‍ത്തകരും ചേര്‍ന്ന് ആശുപത്രികളില്‍ എത്തിക്കുന്നുണ്ട്.
ഇപ്പോഴിതാ മാസ്‌ക്ക് നിര്‍മ്മാണത്തെക്കുറിച്ചുളള നടന്‍ ഇന്ദ്രന്‍സിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായിരിക്കുകയാണ്. ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറാണ് ഇന്ദ്രന്‍സിന്റെ വീഡിയോ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചത്.
പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ തയ്യല്‍ യൂണിറ്റിലെത്തിയാണ് മാസ്‌ക്ക് നിര്‍മ്മാണത്തെക്കുറിച്ച് നടന്‍ വിവരിച്ചത്. തയ്യല്‍ അറിയാവുന്നവര്‍ക്ക് എളുപ്പത്തില്‍ വീട്ടില്‍ വെച്ച് തന്നെ മാസ്‌ക്ക് ഉണ്ടാക്കാവുന്നതാണ് എന്ന് വീഡിയോയില്‍ ഇന്ദ്രന്‍സ് പറയുന്നു.
Post Your Comments