കോവിഡ് 19ന് എതിരെയുള്ള പോരാട്ടത്തിനായി നിരവധി താരങ്ങളാണ് സംഭാവന നൽകിയിരിക്കുന്നത്. ഇപ്പോഴിതാ കൊറോണ വൈറസ് പ്രതിരോധത്തിനുവേണ്ടിയുള്ള പ്രധാനമന്ത്രിയുടെ പ്രത്യേക ഫണ്ടായ പിഎം കെയേഴ്സിലേക്കും മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും സംഭാവന നല്‍കിയിരിക്കുകയാണ് ബോളിവുഡ് താരം ആമിര്‍ ഖാന്. ഹിന്ദുസ്ഥാന്‍ ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സിനിമാ മേഖലയിലെ തൊഴിലാളികളുടെ സംഘടനയ്ക്കും മറ്റ് ചില എന്‍ജിഒകള്‍ക്കും ആമിറിന്റെ സഹായം ലഭിച്ചിട്ടുണ്ടെന്നും സൂചനയുണ്ട്. എന്നാല്‍ ഇക്കാര്യം അദ്ദേഹം പരസ്യമാക്കിയിട്ടില്ല. ഒപ്പം അദ്ദേഹം അഭിനയിക്കുന്ന പുതിയ ചിത്രമായ ലാല്‍ സിംഗ് ഛദ്ദയുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ചിരുന്ന ദിവസ വേതനക്കാര്‍ക്കും ലോക്ക്ഡൗൺ കാലയളവില്‍ ആമിര്‍ സഹായം നല്‍കിയിട്ടുണ്ട്.
Post Your Comments