കൊറോണ വൈറസ് പ്രതിസന്ധിയിലൂടെയാണ് രാജ്യം ഇപ്പോൾ കടന്നു പോകുന്നത്. നിലവിലുള്ള പ്രതിസന്ധികൾ മാറി രാജ്യം പഴയ സ്ഥിതിയിലേയ്ക്കാവാൻ നമ്മൾ എല്ലാവരും പരിശ്രമിക്കേണ്ടതുണ്ടെന്ന് പറയുകയാണ് നടി കാജൽ അഗർവാൾ. സോഷ്യൽ മീഡിയിലൂടെ പങ്കുവെച്ച പോസ്റ്റിലാണ് നടി ഈ കാര്യം പറയുന്നത്.
കാജലിന്റെ വാക്കുകൾ ഇങ്ങനെ :
അവസാനം കൊറോണ വൈറസ് ഇല്ലാതാവുകയും അപകടം ഒഴുവാകുകയും ചെയ്യുമ്പോൾ നമ്മുടെ രാജ്യത്തിന് വേണ്ടി കുറച്ച് നല്ല കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. ആഘോഷങ്ങൾ നമുക്ക് നമ്മുടെ രാജ്യത്ത് തന്നെ ആഘോഷിക്കാം, ഇവിടെയുള്ള പ്രദേശിക ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിക്കാം കൂടാതെ നമ്മുടെ രാജ്യത്ത് തന്നെ ഉത്പാദിപ്പിച്ച പഴവും പച്ചക്കറികളും കഴിക്കാം. കൂടാതെ ഇന്ത്യൻ ബ്രാൻഡിലുള്ള വസ്ത്രങ്ങും ചെരുപ്പുകളും ഉപയോഗിച്ച് നമ്മുടെ രാജ്യത്തുളള ബിസിനസ് സംരംഭങ്ങളെ പിന്തുണക്കാം. നമ്മുടെ സഹായമില്ലാതെ രാജ്യത്തെ ബിസിനസുകാർക്ക് മുന്നോട്ട് പോകാനാവില്ല. എല്ലാവരുടേയും വളർച്ചയ്ക്ക് വേണ്ടി നമുക്ക് ഒന്നിച്ചു നിൽക്കാം- താരം കുറിച്ചു.
നിരവധി പേരാണ് താരത്തിന്റെ വാക്കുകൾ പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നത്. ഒപ്പം ഇത്തരത്തിൽ ചിന്തിച്ച നടിയ്ക്ക് അഭിനന്ദനവും നിരവധി പേർ നൽകുന്നുണ്ട്.
Post Your Comments