അന്തരിച്ച സംഗീതകുലപതി എം.കെ.അർജുനൻ മാസ്റ്ററിന്റെ വിയോഗവേദനയിൽ ആണ് മലയാള സംഗീതലോകം.,,അദ്ദേഹത്തിന്റെ വിയോഗത്തിൽ വേദനയോടെ ഗായിക സുജാത മോഹൻ എഴുതിയ കുറിപ്പാണ് വൈറൽ ആകുന്നത്.
പ്രിയപ്പെട്ട മാസ്റ്റർ…മാസ്റ്ററിനോടുള്ള കടപ്പാട് എത്ര പറഞ്ഞാലും തീരില്ല.പന്ത്രണ്ടു വയസ്സുകാരിയായ എന്നെ കൈ പിടിച്ചു സിനിമാ പിന്നണി ഗാനരംഗത്തേക്ക് കൊണ്ടുവന്ന് നായികയ്ക്കുള്ള ഗാനം തരാൻ കാണിച്ച ആ ധൈര്യത്തിന് ഞാൻ എങ്ങനെ നന്ദി പറയണം. എന്ന് അറിയില്ലെന്ന് പറയുകയാണ് മലയാളത്തിന്റെ പ്രിയ ഗായിക.
എനിക്ക് അന്ന് മുതൽ ഇന്ന് വരെ ഒരു സ്നേഹനിധിയായ ഗുരുവായിരുന്നു മാസ്റ്റർ എനിക്ക്.’മക്കളെ’ എന്നുള്ള നിറപുഞ്ചിരിയോടെയുള്ള ആ വിളി ഇനി കേൾക്കാൻ പറ്റില്ല എന്ന് ഓർക്കുമ്പോൾ ഒരുപാടു സങ്കടം തോന്നുന്നു. പക്ഷെ മാസ്റ്റർ എന്റെ മനസ്സിൽ നിന്നും ഒരിക്കലും മായുകയില്ല…ആ കാൽക്കൽ നമിച്ചുകൊണ്ടു നന്ദിയോടെ മാസ്റ്ററിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു”, എന്നും സുജാത പോസ്റ്റിലൂടെ പറയുന്നു.
Post Your Comments