നിലവിലുള്ള കോപ്പിറൈറ്റ് അനുമതികളില്ലാതെ ബംഗാളി ഗാനം തന്റെ പുതിയ ഗാനം ‘ഗെന്ധ ഫൂലി’ല്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് റാപ്പര്‍ ഗായകന്‍ ബാദ്ഷാ വിവാദത്തിലായിരുന്നു, ‘ബോറോലോകര്‍ ബിടിലോ’ എന്ന ബംഗാളി ഗാനത്തിന്റെ ലിറിക്സ് ആണ് ബോളിവുഡ് താരം ജാക്വിലിന്‍ ഫെര്‍ണാണ്ടസും ഒന്നിച്ച പുതിയ ഗാനം ഒരുക്കിയിരിക്കുന്നത്.
എന്നാൽ ഗാനം ഒരുക്കുന്നതിന് മുമ്പ് തന്നെ സമീപിച്ചിട്ടില്ലെന്ന് ആരോപിച്ച് ബംഗാളി ഗാനം ഒരുക്കിയ സംഗീതഞ്ജന്‍ രതന്‍ കാഹര്‍ രംഗത്തെത്തിയിരുന്നു,, ഇതോടെ അഞ്ച് ലക്ഷം രൂപ നല്‍കി കേസ് ഒതുക്കി തീര്‍ത്തിരിക്കുകയാണ് ബാദ്ഷാ,, രതന്‍ കാഹറുടെ അക്കൗണ്ടിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്തു കൊടുക്കുകയായിരുന്നു.
എന്നാൽ കോപ്പിറൈറ്റ് അവകാശങ്ങള്‍ക്കായി ആരും തന്നെ സമീപിച്ചിട്ടില്ലെന്നും നീതിക്കായി ഗായകനെ ബന്ധപ്പെടാന്‍ ശ്രമിക്കുകയാണെന്നും രതന്‍ കാഹര്‍ നേരത്തെ അറിയിച്ചിരുന്നത്,, ഫോക്ക് ഗാനമായി ഒരുക്കിയ ഈ ഗാനം അദ്ദേഹത്തിന്റെതാണെന്ന് തെളിയിക്കുന്ന ഒരു പ്രൂഫും ഇല്ലെന്ന് ബാദ്ഷാക്കൊപ്പം ഗാനം ആലപിച്ച പായല്‍ ദേവ് നേരത്തെ പറഞ്ഞിരുന്നു.
Post Your Comments