ടെലിവിഷന്‍ ഷോകള്‍ക്ക് ആരാധകര്‍ ഏറെയാണ്. ബോളിവുഡ് താരം അമിതാഭ് ബച്ചന് അവതരിപ്പിക്കുന്ന കോന്‍ ബനേഗാ ക്രോര്‍പതി എന്ന പരിപാടിക്കിടെ രാമായണത്തെ കുറിച്ച് അറിയില്ലെന്നു പറഞ്ഞ നടി സൊനാക്ഷി സിന്‍ഹ സോഷ്യല്‍ മീഡിയയില്‍ ഒരുപാട് വിമര്‍ശനത്തിനു ഇരയായി. രാമായണത്തില്‍ ആര്‍ക്ക് വേണ്ടിയാണ് ഹനുമാന് സഞ്ജീവനി കൊണ്ടുവന്നത് എന്ന ചോദ്യത്തിന് ഉത്തരം പറയാന്‍ താരം ലൈഫ് ലൈന്‍ സ്വീകരിച്ചതാണ് വിമര്‍ശനത്തിനു ഇടയാക്കിയത്.
രാജ്യം ലോക്ഡൗണ്‍ ആയതോടെ ഒരു കാലത്ത് പ്രേക്ഷകരുടെ പ്രിയ പരമ്പരകള്‍ ആയിരുന്ന മഹാഭാരതം, രാമായണം സീരിയലുകള്‍ ദൂരദര്‍ശനില്‍ പുനസംപ്രേക്ഷണം ആരംഭിച്ചിരിക്കുകയാണ്. അതിനു പിന്നാലെ സൊനാക്ഷിക്കെതിരെ നടനും നിര്‍മ്മാതാവുമായ മുകേഷ് ഖന്ന രംഗത്തെത്തി. പുരാണത്തെ കുറിച്ച് സൊനാക്ഷിയെ പോലുള്ളവര്‍ പഠിക്കട്ടെയെന്നായിരുന്നു മുകേഷ് ഖന്നയുടെ വിമര്‍ശനം. എന്നാല്‍ എന്തിന് സൊനാക്ഷിയെ മാത്രം ടാര്‍ഗറ്റ് ചെയ്യുന്നത് ചോദിച്ച നടനും നിര്‍മ്മാതാവുമായ നിതിഷ് ഭരദ്വാജ് ഇത് മാതാപിതാക്കളുടെ പരാജയമാണെന്ന് അഭിപ്രായപ്പെട്ടു.
”ഇത് ഈ തലമുറയുടെ പിഴവല്ല. വിദൂര ദൃഷ്ടിയില്ലാത്ത വിദ്യാഭ്യാസ രംഗത്തിന്റെ തെറ്റാണ് ഇത്. കൂടാതെ നമ്മുടെ തലമുറയിലേക്കും സാഹിത്യത്തിലേക്കും മക്കളെ തുറന്നുകാട്ടുന്നതില്‍ മാതാപിതാക്കള്‍ പരാജയപ്പെട്ടതാണ് കാരണം” നിതിഷ് ഹിന്ദുസ്ഥാന്‍ ടൈംസിനോട് പ്രതികരിച്ചു.
മഹാഭാരതില്‍ കൃഷണനായി നിതിഷും ഭീഷ്മര്‍ ആയി മുകേഷ് ഖന്നയും എത്തുന്നുണ്ട്.
Post Your Comments