സംസ്ഥാന സര്‍ക്കാരിന്റെ ദുരിതാശ്വാസനിധിയിലേയ്ക്ക് 50 ലക്ഷം നല്കി നടന് മോഹന്‍ലാല്‍. ഇന്ന് നടന്ന വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി തന്നെയാണ് മോഹന്‍ലാല്‍ അടക്കമുള്ളവര്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയതായി അറിയിച്ചത്.
പണം കൊടുക്കാനുള്ള സന്നദ്ധത അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിൽ മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും പ്രവർത്തനങ്ങളെ മോഹന്‍ലാല്‍ അഭിനന്ദിച്ചു.
‘എല്ലാവരും വളരെയേറെ കഷ്ടപ്പെടുന്ന ഒരു കാലമാണ് ഇത്. ഇൗ മഹാമാരിയെ ചെറുക്കുന്നതിന് താങ്കളെടുത്ത നടപടികളെ മനസു തുറന്ന് അഭിനന്ദിക്കുന്നു. ഇൗ പ്രതിസന്ധി ഘട്ടത്തിലെ താങ്കളുടെ നേതൃത്വം നമ്മുടെ ചരിത്രത്തിൽ അടയാളപ്പെടുത്തുന്ന ഒന്നായിരിക്കും. ഇൗ മഹാമാരിയെ ചെറുക്കാനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു വിനിയോഗിക്കുവാനുമായി എന്റെ ഭാഗത്തു നിന്നുമുള്ള എളിയ സംഭാവനയായ അൻപതു ലക്ഷം രൂപ സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു. താങ്കളുടെ പ്രവർത്തനങ്ങൾ തുടരുക, എല്ലാവിധ ആശംസകളും.’ മോഹൻലാൽ കത്തിലെഴുതി
ജ്യോതി ലബോറട്ടറീസ് രാമചന്ദ്രന് (മുംബൈ) രണ്ട് കോടി, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഒരു കോടി, കല്യാണ്‍ സില്‍ക്സ് ഒരു കോടി, കിംസ് ആശുപത്രി ഒരു കോടി, തിരൂര്‍ അര്‍ബന്‍ ബാങ്ക് 67,15000 രൂപ, കടയ്ക്കല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് 52 ലക്ഷം രൂപ നല്‍കിയതായി മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Post Your Comments