GeneralLatest NewsMollywood

ഒരാളുടെ കയ്യിൽ ചൂല്, മറ്റേയാളുടെ കയ്യിൽ നിലം തുടയ്ക്കുന്ന മോപ്പ്; മഞ്ജുവിന്റെ അമ്മ

അഭിനയവും നൃത്തവും ഒക്കെയായി തിരക്കായി മാസത്തിൽ ഒന്നോ രണ്ടോ ദിവസമെങ്കിലും വീണു കിട്ടുന്ന ഒഴിവിൽ വിശ്രമിക്കാനെത്തുന്ന മറ്റൊരാൾ. ഇവർ രണ്ടു പേരും ഇൗ വീട്ടിൽ ഇപ്പോൾ എന്നെക്കാൾ തിരക്കായി ഒാടി നടക്കുന്നു

മലയാളത്തിന്റെ പ്രിയ നടി മഞ്ജു വാര്യരുംസഹോദരന്‍ മധു വാര്യരും ലോക്ഡൌണിന്റെ ഭാഗമായി സിനിമയുടെ തിരക്കുകളില്‍ നിന്നും ഒഴിഞ്ഞു വീടുകളില്‍ കഴിയുകയാണ്. സിനിമയുടെ തിരക്കുകളിൽ പെട്ട് ഒാടി നടന്നിരുന്ന തന്റെ രണ്ടു മക്കളെയും അടുത്തു കിട്ടിയ സന്തോഷത്തിലാണ് അമ്മ ഗിരിജ. ഈ ലോക് ഡൌന്‍ദിനങ്ങളില്‍ ഇരുവരും പങ്കാളികളാകുന്ന വീട്ടിലെ ജോലികളെക്കുറിച്ച് വാചാലയാകുകയാണ് മഞ്ജുവിന്റെ അമ്മ. മക്കളെക്കുറിച്ച് മഞ്ജുവിന്റെ അമ്മ എഴുതിയ കുറിപ്പുകൾ മഞ്ജു തന്നെയാണ് സമൂഹമാധ്യമത്തിൽ പങ്കു വച്ചത്. ‘ഒരുപാട് വർഷങ്ങൾക്കു ശേഷം അമ്മ എഴുത്തിലേക്ക് തിരിച്ചു പോകുന്നു’ എന്നു പറഞ്ഞാണ് മഞ്ജു കുറിപ്പുകളുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.

‘ഇവിടെ എല്ലാവരും തിരക്കിലാണ്. കഥയെഴുത്തും സിനിമാചർച്ചകളുമായി തിരക്കുള്ള ഒരാൾ. അഭിനയവും നൃത്തവും ഒക്കെയായി തിരക്കായി മാസത്തിൽ ഒന്നോ രണ്ടോ ദിവസമെങ്കിലും വീണു കിട്ടുന്ന ഒഴിവിൽ വിശ്രമിക്കാനെത്തുന്ന മറ്റൊരാൾ. ഇവർ രണ്ടു പേരും ഇൗ വീട്ടിൽ ഇപ്പോൾ എന്നെക്കാൾ തിരക്കായി ഒാടി നടക്കുന്നു. ഒരാളുടെ കയ്യിൽ ചൂല്, മറ്റേയാളുടെ കയ്യിൽ നിലം തുടയ്ക്കുന്ന മോപ്പ്. കുറച്ചു കഴിയുമ്പോൾ ഒരാൾ ചിരവപ്പുറത്ത്. തേങ്ങ തുരുതുരെ ചിരകി ഇലയിൽ വീഴുന്നു. അതിൽ നിന്ന് കയ്യിട്ടു വാരി തിന്നാൽ മറ്റേയാൾ. എന്താ കഥ. എനിക്ക് ചിരിയാണ് വരുന്നത്.’ മഞ്ജു വാര്യരുടെ അമ്മ എഴുതുന്നു

പിന്നീട് മരുമകളായ അനുവിനെക്കുറിച്ചും പേരക്കുട്ടിയെക്കുറിച്ചുമൊക്കെ ഗിരിജ പറയുന്നുണ്ട്. ഇതൊക്കെ കാണാൻ മധുവേട്ടൻ കൂടി ഉണ്ടായിരുന്നെങ്കിലെന്നും പങ്കുവയ്ക്കുന്ന കുറിപ്പിന് സമൂഹമാധ്യമങ്ങളിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്

shortlink

Related Articles

Post Your Comments


Back to top button