
അന്തരിച്ച നടൻ ശശി കലിംഗയ്ക്ക് ആദരാഞ്ജലികളുമായി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും നടൻ ചെമ്പൻ വിനോദും. ‘ആമേൻ’ എന്നായിരുന്നു ശശി കലിംഗയുടെ ചിത്രം സോഷ്യൽ മീഡിയിൽ പങ്കുവച്ച് ലിജോ ജോസ് പെല്ലിശ്ശേരി കുറിച്ചത്.
താരത്തിന്റെ അഭിനയജീവിതത്തിലെ മറക്കാനാകാത്ത കഥാപാത്രങ്ങളിലൊന്നാണ് 2013-ൽ പുറത്തിറങ്ങിയ ആമേൻ സിനിമയിലെ ചാച്ചപ്പൻ. സിനിമ തുടങ്ങുന്നതു തന്നെ ചാച്ചപ്പന്റെ കോമഡിയിലൂടെയായിരുന്നു. സിനിമ അരാധകർ ഏറെ ആസ്വദിച്ച് ചിരിച്ച രംഗം കൂടിയായിരുന്നു അത്.
കൂടാതെ അദ്ദേഹത്തിനൊപ്പം ആമേൻ സിനിമയിൽ അഭിനയിച്ച ചെമ്പൻ വിനോദും സമൂഹമാധ്യമത്തിലൂടെ ആദരാഞ്ജലികൾ അർപ്പിച്ചു. ഫഹദ് ഫാസിൽ, ഇന്ദ്രജിത്ത്, കലാഭവൻ മണി എന്നിവരായിരുന്നു സിനിമയിലെ മറ്റ് പ്രധാനതാരങ്ങൾ.
Post Your Comments